റിസർച്ച് കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാമിലേക്ക് (ആർ.സി.ബി.പി) അപേക്ഷിക്കാം

Share

കേരളസർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (GIFT), കേരളഹയർ എഡ്യൂക്കേഷൻ കൗൺസിലുമായി ചേർന്നുകൊണ്ട്‌ സംഘടിപ്പിക്കുന്ന റിസർച്ച് കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാമിലേക്ക് (ആർ.സി.ബി.പി) ഇപ്പോൾ അപേക്ഷിക്കാം. 60 മണിക്കൂർ അധ്യാപനത്തോടെയുള്ള ഈ സർട്ടിഫിക്കറ്റ് പ്രോഗ്രാം പ്രധാനമായും ഗവേഷക വിദ്യാർഥികളെയും അധ്യാപകരെയും ഉദ്ദേശിച്ചുള്ളതാണ്.

സാമൂഹ്യശാസ്ത്ര ഗവേഷണത്തിൽ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനതത്വങ്ങൾ, രീതിശാസ്ത്ര ഉപകരണങ്ങൾ, വിവരശേഖരണം, ഡാറ്റവിശ്ലേഷണം പ്രസിദ്ധീകരണം, ധാർമ്മികത തുടങ്ങിയ വിഷയങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് 6 വിഭാഗങ്ങളിലായാണ് പ്രോഗ്രാം രൂപകല്പന ചെയ്തിട്ടുള്ളത്. ക്ലാസുകളുടെ ആദ്യപാദം ഓൺലൈനായും, രണ്ടാംപാദം ഓഫ്‌ലൈനായും ക്രമീകരിച്ചിട്ടുണ്ട്. പ്രോഗ്രാമിൽ ചേരുന്നതിനുള്ള അടിസ്ഥാന യോഗ്യത ഏതെങ്കിലും സോഷ്യൽ സയൻസ് വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ്. എന്നാൽ അവസാനവർഷ സാമൂഹ്യശാസ്ത്ര ബിരുദാനന്തര ബിരുദ ധാരികൾക്കും, സാമൂഹ്യശാസ്ത്ര വിഷയത്തിൽ തൽപരരായ ഇതരവിഷയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.

ഗൂഗിൾഫോംമുഖേന അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി 2024 ജനുവരി 25 ആണ്. പ്രോഗ്രാം സിലബസ്, ഫീസ്, ബ്രോഷർ, അപേക്ഷാ ഫോറം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾക്കായി, ഗിഫ്റ്റ് വെബ്‌സൈറ്റ് – www.gift.res.in സന്ദർശിക്കുക.

കൂടുതൽ വിവരങ്ങൾക്ക് :- 9746683106, 9940077505.