തിരുവനന്തപുരം: സംസ്ഥാന പുരാരേഖാവകുപ്പിന്റെ ഡയറക്ടർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകന് അംഗീകൃത സർവകലാശാലയിൽ നിന്ന് ഫസ്റ്റ് ക്ലാസ്/സെക്കൻഡ് ക്ലാസോടെ ഹിസ്റ്ററിയിൽ മാസ്റ്റർ ബിരുദം ഉണ്ടായിരിക്കണം.
നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയിൽ നിന്നോ ഏതെങ്കിലും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നോ ഉള്ള ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ആർക്കൈവൽ സ്റ്റഡീസ്, ഹിസ്റ്ററി/ആർക്കൈവ്സ് മേഖലയിൽ പ്രമുഖ സ്ഥാപനത്തിൽ നിന്നുള്ള ഗവേഷണ പ്രസിദ്ധീകരണം എന്നിവയുള്ളവർക്കും അപേക്ഷിക്കാം. കേരളത്തിന്റെ പുരാതന ലിപികളെക്കുറിച്ചുള്ള അറിവ്, ചരിത്രത്തിൽ പി.എച്ച്.ഡി എന്നിവ അഭിലഷണീയം. അപേക്ഷകൾ സെക്രട്ടറി, സാംസ്കാരിക കാര്യ വകുപ്പ്, മെയിൻ ബ്ലോക്ക്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695 001 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 26.