തിരുവനന്തപുരത്ത് നിരവധി ഒഴിവുകൾ

Share

ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ ഒഴിവ്
തിരുവനന്തപുരം കൈമനത്തെ സർക്കാർ വനിതാ പോളിടെക്‌നിക് കോളജിലെ കമ്പ്യൂട്ടർ എൻജിനീയറിംഗ് വിഭാഗത്തിൽ ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌സ്മാൻ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അവസരം. കമ്പ്യൂട്ടർ എൻജിനീയറിംഗിൽ ഐ.ടി.ഐ (കോപ്പ) അഥവാ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ജൂൺ 20 ന് രാവിലെ 10 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

താത്കാലിക അധ്യാപക നിയമനം

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളജിലെ കൊമേഴ്സിയൽ പ്രാക്ടീസ് ബ്രാഞ്ചിൽ വിവിധ തസ്തികകളിൽ താത്കാലിക അധ്യാപകർക്കും ഇൻസ്ട്രക്ടറുകൾക്കും അവസരം. ഈ തസ്തികയിലേക്കുള്ള അഭിമുഖം ജൂൺ 26 ന് രാവിലെ 10 ന് നടക്കും. ഉദ്യോഗാർഥികൾ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പുകൾ സഹിതം ഹാജാരാകണം.

നിലവിലുള്ള തസ്തികകൾ: ലക്ചർ ഇൻ കൊമേഴ്സ് (ഫസ്റ്റ് ക്ലാസോടെയുള്ള റഗുലർ എം.കോം), ലക്ചർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (ഫസ്റ്റ് ക്ലാസോടെയുള്ള റഗുലർ എം.കോമും കൊമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോയും), ഇൻസ്ട്രക്ടർ ഇൻ എസ്.പി ആൻഡ് ബി.സി (ഫസ്റ്റ് ക്ലാസോടെയുള്ള റഗുലർ ബി.കോമും കൊമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമയും).

ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുകൾ

മണ്ണന്തല ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ഇപ്പോൾ അപേക്ഷിക്കാം. ബി.കോം (റെഗുലർ) ആൻഡ് ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് യോഗ്യതയുള്ളവർക്കാണ് ഈ അവസരം. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 22ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിലും, എഴുത്തുപരീക്ഷയിലും പങ്കെടുക്കാം.

വാച്ച്മാൻ തസ്തികയിലേക്കുള്ള താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 2023 ജൂൺ 19 രാവിലെ 11 ന് നടക്കും. പി.എസ്.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ള താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകേണ്ടതാണ്.