വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ നിയമനം: പോലീസ് സേനയിൽ നിന്ന് വിരമിച്ചവർക്ക് അപേക്ഷിക്കാം.

Share

തിരുവനന്തപുരം : ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സൂപ്രണ്ട് അല്ലെങ്കിൽ ഡെപ്യൂട്ടി സൂപ്രണ്ട് തസ്തികയിൽ പോലീസ് സേനയിൽ നിന്ന് വിരമിച്ച പുരുഷൻമാർക്കാണ് ഈ അവസരം. 56നും 65നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. പ്രതിമാസ വേതനം 70,000 രൂപ. പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായ ജൂൺ 14നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അപേക്ഷ സമർപ്പിക്കാം.