തിരുവനന്തപുരം: കേരള പി എസ് സി ഡ്രൈവർ തസ്തികയിൽ (കാറ്റഗറി നമ്പർ / 2022) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ഫെഡറേഷൻ റബ്ബർ ഫെഡറേഷൻ ലിമിറ്റഡ് ( Kerala State Co-operative rubber federation Limited- ന് കീഴിലാണ് നിയമനം. 4820 രൂപ മുതൽ 11900 രൂപ വരെ ശമ്പള സ്കെയിലുള്ള ഈ തസ്തികയിലെ മെയിൻ ലിസ്റ്റിൽ 50 പേരും സപ്ലിമെന്ററി ലിസ്റ്റിൽ 60 പേരുമാണ് ഉൾപെട്ടിട്ടുള്ളത്. ആകെ 110 ഉദ്യോഗാർത്ഥികളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഷോർട്ട് ലിസ്റ്റാണ് പി എസ് സി പുറത്ത് വിട്ടത്.
2022 സെപ്റ്റംബറിലാണ് കേരള പി എസ് സി ഡ്രൈവർ തസ്തികയിൽ പരീക്ഷ നടത്തിയത്. നിലവിൽ ഒരു ഒഴിവാണ് ഈ തസ്തികയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 69.67 മാർക്കാണ് ഡ്രൈവർ തസ്തികയിലെ കട്ട് ഓഫ്. മൂന്ന് വർഷത്തെ കാലാവധിയുള്ള ഈ ലിസ്റ്റിൽ കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ട്. കൂടുതൽ വിവരങ്ങൾക്ക് കേരള പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.