ഹെവി വെഹിക്കിൾസ് ഫാക്ടറിയിൽ അപ്രന്റിസിൽ 320 ഒഴിവുകള്‍: അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 19.

Share

ചെന്നൈയിലെ ആവഡിയിലുള്ള ഹെവി വെഹിക്കിൾസ് ഫാക്ടറിയിൽ അപ്രന്റിസ്ഷിപ്പിന് അവസരം. 320 ഒഴിവുണ്ട്. 2020, 2021, 2022, 2023, 2024 വർഷങ്ങളിൽ എൻജിനിയറിങ് ഉൾപ്പെടെയുള്ള ബിരുദം/ഡിപ്ലോമ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് കോഴ്സ് പാസായവർക്കാണ് അവസരം. ഒരുവർഷത്തെ പരിശീലനമാണ് ലഭിക്കുക.

ഗ്രാേജ്വറ്റ് അപ്രന്റിസ് (എൻജിനിയറിങ്/ടെക്നോളജി): ഒഴിവ്-110 (മെക്കാനിക്കൽ എൻജിനിയറിങ് 50, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനിയറിങ്-30, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/ഐ.ടി.-7, സിവിൽ എൻജിനിയറിങ്-5, ഓട്ടോമൊബൈൽ എൻജിനിയറിങ്-18).

സ്റ്റൈപ്പൻഡ്: 9,000 രൂപ. യോഗ്യത: ഫുൾ ടൈം എൻജിനിയറിങ്/ഐ.ടി.-7, സിവിൽ എൻജിനിയറിങ്-5, ഓട്ടോമൊബൈൽ എൻജിനിയറിങ്-18). സ്റ്റൈപ്പൻഡ്: 9,000 രൂപ. യോഗ്യത: ഫുൾ ടൈം എൻജിനിയറിങ്/ടെക്നോളജി ബിരുദം

ഡിപ്ലോമ (ടെക്നീഷ്യൻ): ഒഴിവ്: 110 (മെക്കാനിക്കൽ എൻജിനിയറിങ്-50, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനിയറിങ്-30, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/ഐ.ടി.-7, സിവിൽ എൻജിനിയറിങ്-5, ഓട്ടോമൊബൈൽ എൻജിനിയറിങ്-18). സ്റ്റൈപ്പൻഡ്: 8,000 രൂപ. യോഗ്യത: എൻജിനിയറിങ്/ടെക്നോളജിയിൽ ഫുൾ ടൈം ഡിപ്ലോമ. നോൺ-എൻജിനിയറിങ്: ഒഴിവ്-100. സ്റ്റൈപ്പൻഡ്: 9,000 രൂപ. യോഗ്യത: അംഗീകൃത സർവകലാശാലയിൽനിന്നുള്ള ബിരുദം.

അപേക്ഷ: ഗവൺമെന്റിന്റെ അപ്രന്റിസ് പോർട്ടലുകൾ മുഖേനയാണ് അപേക്ഷിക്കേണ്ടത്. ബന്ധപ്പെട്ട വിഷയങ്ങളിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്-ലിസ്റ്റ് ചെയ്താകും തിരഞ്ഞെടുപ്പ്. ഷോർട്ട്-ലിസ്റ്റ് ചെയ്ത ഉദ്യോഗാർഥികൾക്ക് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുമുണ്ടായിരിക്കും. നിലവിൽ അപ്രന്റിസ്ഷിപ്പ് ചെയ്യുന്നവരും ഒന്നോ അതിലധികമോ വർഷത്തെ പ്രവൃത്തിപരിചയമുള്ളവരും അപേക്ഷിക്കാൻ അർഹരല്ല.