3 ഡിവൈ.എസ്.പിമാർ എസ്.പി കേഡറിലേക്ക്; 15 ഇൻസ്പെക്ടർമാർ ഡിവൈ.എസ്.പി കേഡറിലേക്കും

Share

മൂന്ന് മുതിര്‍ന്ന ഡിവൈ.എസ്.പിമാര്‍ക്ക് എസ്.പി കേഡറിലേക്ക് സ്ഥാനക്കയറ്റം നല്‍കിയപ്പോള്‍, പതിനഞ്ചോളം ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയ.റ്റം നല്‍കി വിവിധ വിഭാഗങ്ങളില്‍ നിയമിച്ചു.

പുതിയ മാറ്റങ്ങള്‍ പ്രകാരം ഐ.പി.എസ് ഇല്ലാത്ത സൂപ്രണ്ട് ഓഫ് പോലീസ് കേഡറിലേക്ക് സ്ഥിര അടിസ്ഥാനത്തില്‍ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്.

നിലവില്‍ ആലപ്പുഴ അഡീഷണല്‍ എസ്പി യായിരുന്ന ഗില്‍സണ്‍ മാത്യുവിനെ ആലപ്പുഴ കുറ്റാന്വേഷണ വിഭാഗം (ക്രൈം ബ്രാഞ്ച്) എസ്.പി ആയി നിയമിച്ചു. കോഴിക്കോട് റൂറല്‍ അഡീഷണല്‍ എസ്.പി ആയിരുന്ന ജയകുമാര്‍ ടി.ആറിനെ കൊല്ലം, പത്തനംതിട്ട ജില്ലകളുടെ ക്രൈം ബ്രാഞ്ച് എസ്പിയാ യും, കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി യായിരുന്ന പ്രേമന്‍ യു.വിനെ തിരുവനന്തപുരം വി.എ.സി.ബിസ്‌പെഷ്യല്‍ സെല്‍ എസ്.പിയായും പ്രൊമോഷന്‍ നല്‍കി നിയമിച്ചു.

സംസ്ഥാനത്തെ പതിനഞ്ച് മുതിര്‍ന്ന ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഡിവൈ.എസ്.പി കേഡറിലേക്ക് സ്ഥിര അടിസ്ഥാനത്തില്‍ സ്ഥാനക്കയറ്റം നല്‍കി നിയമിച്ചു.