25ാമത് ദേശീയ യുവജനോത്സവം: പ്രധാനമന്ത്രി ഇന്ന് പുതുച്ചേരിയിൽ ഉദ്ഘാടനം ചെയ്യും

Share

25ാമത് ദേശീയ യുവജനോത്സവം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പുതുച്ചേരിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്യും.

സ്വാമി വിവേകാനന്ദന്റെ ജന്‍മവാര്‍ഷികദിനമാണ് ദേശീയ യുവജനദിനമായി ആചരിക്കുന്നത്.

രാജ്യത്തെ യുവജനങ്ങളെ രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിനുള്ള ഏകീകൃത ശക്തിയാക്കി മാറ്റുകയാണ് യുവജനോത്സവം ലക്ഷ്യമിടുന്നത്.

രാജ്യത്തെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളെ ഏക്ഭാരത് ശ്രേഷ്ഠ ഭാരത് എന്ന ഏകീകൃത രൂപകല്പനയില്‍ സമന്വയിപ്പിക്കും. കോവിഡ് സാഹചര്യം പരിഗണിച്ച് മൂന്നു ദിവസമാണ് മേള സംഘടിപ്പിക്കുന്നത്.

ഉദ്ഘാടനത്തിനുശേഷം ദേശീയ യുവജന ഉച്ചകോടി നടക്കും.

എന്റെ സ്വപ്നത്തിലെ ഭാരതം, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ അറിയപ്പെടാത്ത വീരനേതാക്കള്‍ എന്നീ വിഷയങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട ഉപന്യാസങ്ങള്‍ പ്രധാനമന്ത്രി പ്രകാശനം ചെയ്യും.

പുതുച്ചേരിയില്‍ സ്ഥാപിച്ച ടെക്നോളജി സെന്ററും നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.