200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻഅനുമതി

Share

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ 200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാൻ കെഎസ്‌ഇബിക്ക് കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നല്‍കി.

യൂണിറ്റിന് 5.96 രൂപ നിരക്കിലാണ് വെെദ്യുതി
വാങ്ങുന്നത്. ഇന്ന് (ഞായർ) മുതല്‍ സംസ്ഥാനത്ത് അധിക വൈദ്യുതി ലഭ്യമാകും.

എൻ.ടി.പി.സി, പവർപള്‍സ് ട്രേഡിങ് സൊല്യൂഷൻ എന്നീ കമ്പനികളില്‍ നിന്നാണ് വൈദ്യുതി ലഭിക്കുക.

റഗുലേറ്റി കമ്മീഷൻ്റെ കർശന നിർദ്ദേശങ്ങളോടെ കെ.എസ്.ഇ.ബിക്ക് വൈദ്യുതി നിയന്ത്രണം തുടരേണ്ടിവരുമെന്ന് കെഎസ്‌ഇബി ചെയർമാൻ എം.ജി. രാജമാണിക്യം പറഞ്ഞു.