തിരുവനന്തപുരം: തമ്പാനൂരിലുള്ള ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൂടെയുണ്ടായിരുന്ന യുവാവിനെ കാണാനില്ല. കാട്ടാക്കട സ്വദേശി ഗായത്രിയാണ് മരിച്ചതെന്നാണ് വിവരം. വിഷം കഴിച്ചതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
ഗായത്രിക്ക് ഒപ്പം മുറിയെടുത്ത പ്രവീണ്‍ എന്നയാളെയാണ് കാണാതെയായത്. ശനിയാഴ്ച ഉച്ചയ്ക്കാണ് ഇരുവരുംഹോട്ടലില്‍ മുറിയെടുത്തത്. മരണം നടന്നതായി ഒരാള്‍ ഹോട്ടലില്‍ വിളിച്ചറിയിച്ചതിനെ തുടർന്ന് ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
പ്രവീണും ഗായത്രിയും ഒരു പള്ളിയിൽ വൈദിക സാന്നിധ്യം ഇല്ലാതെ താലി കെട്ടിയതായി ചിത്രങ്ങളിൽ സൂചനയുണ്ട്.
കൊല്ലം പരവൂർ സ്വദേശിയായ പ്രവീൺ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഇളയ കുട്ടിക്ക് ആറുമാസം ആയിട്ടേയുള്ളു.
ഇയാളുടെ ഭാര്യ, ഗായത്രിയുടെ വീട്ടിലും ഗായത്രിയും പ്രവീണും ജോലി ചെയ്തിരുന്ന ജ്വല്ലറിയിലും എത്തി നേരത്തെ പരാതിപ്പെട്ടിരുന്നു. ഇയാളെ തമിഴ്‌നാട്ടിലേക്ക് ജ്വല്ലറി മാറ്റിയിരുന്നു.ജ്വല്ലറി ജോലി പോയ ഗായത്രി ജിം ട്രെയിനർ ആയി ജോലി ചെയ്തു വരിക ആയിരുന്നു.
യുവതിയെ കാണാനില്ലെന്ന് കുടുംബം കാട്ടാക്കട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. യുവാവിന് വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.