ഞെട്ടിക്കാൻ കൊമ്പൻമാർ ബൂട്ടണിയുന്നു

Share

കടുത്ത പോരാട്ടത്തിൻ്റെ ഇമ്പം നിറയ്ക്കാൻ നാല് വമ്പൻമാർ ലോകകപ്പ് ഫുട്ബോളിൻ്റെ സെമിഫൈനലിൽ നിൽക്കുമ്പോൾ അത് ഫുട്ബോളിൽ മറ്റൊരു ചരിത്രമാകും.

ആ സുന്ദര നിമിഷത്തിനായി ലോകം കണ്ണും കാതും കൂർപ്പിക്കുകയാണ്. മത്സരങ്ങൾ തീപാറും.

ഔദ്യോഗിക ഫിഫ പുരുഷ റാങ്കിങ്ങിലെ ആദ്യ നാല് സ്ഥാനക്കാരായ ടീമുകൾ തന്നെ ക്വാർട്ടർ ഫൈനൽ കടമ്പകൾ കടന്ന് സെമി ഫൈനലിൽ എത്തിയത് ഫുട്ബോൾ പ്രേമികളെ പ്രകമ്പനം കൊള്ളിക്കുകയാണ്.

റാങ്കിംഗ് നിലവിൽ വന്ന ശേഷം ആദ്യമായാണ് നാല് മികച്ച ടീമുകളായ
ഫ്രാൻസ്, അർജന്റീന, സ്പെയിൻ, ഇംഗ്ലണ്ട് ട സെമിഫൈനലിൽ എത്തിയിരിക്കുന്നത്.

ക്വാർട്ടർ ഫൈനലിൽ ഈ നാല് ടീമുകളും കടുത്ത പോരാട്ടമാണ് നടത്തിയത്.

ടൂർണമെന്റിന് മുൻപുള്ള ഫിഫ റാങ്കിങ് അനുസരിച്ച് അർജന്റീന (1), സ്പെയിൻ (2), ഫ്രാൻസ് (3), ഇംഗ്ലണ്ട് (4) എന്നിങ്ങനെയായിരുന്നു സ്ഥാനങ്ങൾ.

മത്സരവിജയങ്ങളോടെ തത്സമയറാങ്കിങ്ങിൽ ഫ്രാൻസ് ഒന്നാമതെത്തിയെങ്കിലും, ആദ്യ നാല് സ്ഥാനങ്ങളിൽ ഈ നാല് രാജ്യങ്ങൾ തന്നെയാണ് മാറ്റമില്ലാതെ തുടരുന്നത്.

*ഫ്രാൻസ് vs സ്പെയിൻ

യൂറോപ്യൻ വമ്പന്മാരുടെ ക്ലാസിക് പോരാട്ടം. ക്വാർട്ടറിൽ ഫ്രാൻസ് 2–0 മൊറോക്കോയെയയും ,സ്പെയിൻ 2–1 ബെൽജിയത്തേയും തോൽപ്പിച്ചു.

*ഇംഗ്ലണ്ട് vs അർജന്റീന

കടുത്ത പോരാട്ടം ക്വാർട്ടറിൽ ഇംഗ്ലണ്ട് 2–1 ന് നോർവേയേയും, അർജന്റീന 3–1 ന് സ്വിറ്റ്സർലാൻ വിനേയും പരാജയപ്പെടുത്തി

സെമിഫൈനലിൽ എത്തിയിരിക്കുന്ന നാല് ടീമുകളും മുൻപ് ലോകകിരീടം ചൂടിയവരാണ് (അർജന്റീന, ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട്). അതിനാൽ ഇത്തവണ ഫുട്ബോൾ ലോകത്തിന് ഒരു പുതിയ ചാമ്പ്യനെ ലഭിക്കില്ലെന്ന് ഉറപ്പായി.

ലോകകപ്പ് ചരിത്രത്തിൽ എല്ലാ സെമി ഫൈനലിസ്റ്റുകളും മുൻ ചാമ്പ്യന്മാരാകുന്നത് ഇത് മൂന്നാം തവണയാണ്.

യൂറോ കപ്പ് ചാമ്പ്യന്മാരായ സ്പെയിനും മുൻലോക ചാമ്പ്യന്മാരായ ഫ്രാൻസും തമ്മിലുള്ള ആദ്യസെമി പോരാട്ടം.

ക്വാർട്ടറിൽ ബെൽജിയത്തെ തകർത്താണ് സ്പെയിൻ എത്തിയതെങ്കിൽ, മൊറോക്കോയെയാണ് ഫ്രാൻസ് വീഴ്ത്തിയത്.

രണ്ടാം സെമി ഫൈനലിലേക്ക് യോഗ്യത നേടാൻ അർജന്റീനയ്ക്കും ഇംഗ്ലണ്ടിനും ക്വാർട്ടർ ഫൈനലിൽ എക്സ്ട്രാ ടൈം വരെ പൊരുതേണ്ടി വന്നു. ജൂഡ് ബെല്ലിംഗ്ഹാമിന്റെ ഇരട്ടഗോൾ മികവിൽ ഇംഗ്ലണ്ട് നോർവേയെ മറികടന്നപ്പോൾ, സ്വിറ്റ്സർലാൻഡിന്റെ കടുത്ത പ്രതിരോധം തകർത്താണ് അർജന്റീന സെമിയിലെത്തിയത്.

വിജയികൾ ജൂലായ് 19 ന് നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ മാറ്റുരയ്ക്കും. അതൊരു ഒന്ന് ഒന്നൊര കളിയാകുമെന്നതിൽ ബെറ്റുണ്ടോ എന്ന് ചോദിച്ചു കൊണ്ടാണ് ഫുട്ബോൾ പ്രേമികൾ ബെറ്റ് വയ്ക്കുന്നത്.