ലക്ഷദ്വീപ് സന്ദർശനം പൂർത്തിയാക്കി: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു അൽപസമയത്തിനകം കൊച്ചിയിൽ

Share

ലക്ഷദ്വീപ് സന്ദർശനം പൂർത്തിയാക്കി ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു അൽപസമയത്തിനകം കൊച്ചിയിൽ എത്തും.

കൊച്ചി കപ്പൽശാലയിൽ വിമാന വാഹിനി കപ്പൽ ഐ എൻ എസ് വിക്രാന്ത് അദ്ദേഹം സന്ദർശിക്കും.

തുടർന്ന് കാക്കനാടുള്ള ഡി ആർ ഡി ഒ യുടെ നേവൽ ഫിസിക്കൽ ആന്റ് ഓഷ്യാനോ ഗ്രാഫിക് ലബോറട്ടറി സന്ദർശിക്കുകയും, ടോഡ് എറെയ് ഇന്റഗ്രേഷൻ ഫെസിലിറ്റിയുടെ ശിലാസ്ഥാപനം നിർവ്വഹിക്കുകയും ചെയ്യും.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ എറണാകുളം ബ്രാഞ്ച്- ഐ.സി.എ.ഐ ഭവന് ഉപരാഷ്ട്രപതി തറക്കലിടും.

കോട്ടയം മാന്നാനത്ത് നാളെ നടക്കുന്ന വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ 150-ാം ചരമ വാർഷിക പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.