ഇന്ന് മന്നം ജയന്തി: മന്നത്തു പത്മനാഭന്റെ 145-ാം ജന്മ വാർഷികം

Share

സമുദായാചാര്യൻ മന്നത്തു പത്മനാഭന്റെ 145-ാം ജയന്തി നായർ സർവീസ് സൊസൈറ്റി യുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാന വ്യാപകമായി ആചരിക്കും.

കോവിഡ് നിയന്ത്രങ്ങളുടെ പശ്ചാത്തലത്തിൽ ലളിതമായ ആഘോഷ പരിപാടികൾ നടക്കും.

പെരുന്ന എൻ എസ് എസ് ആസ്ഥാനത്തെ സമാധി മണ്ഡപത്തിലും 60 താലൂക്ക് യൂണിയനുകളിലും കരയോഗങ്ങളിലും ലളിതമായ ചടങ്ങുകളിലൂടെ ജന്മദിനാചരണം നടത്തും.

എല്ലാ കേന്ദ്രങ്ങളിലും രാവിലെ 11ന് സമുദായാചാര്യന്റെ ചിത്രത്തിന് മുൻപിൽ നിലവിളക്കു തെളിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്യും.

പെരുന്നയിലെ മന്നം സമാധി മണ്ഡപത്തിൽ എൻ എസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടന്നു.