റോയ് വയലാട്ടിനും സൈജുവിനും  എതിരെ കുറ്റപത്രം 

Share

കൊച്ചി :മോഡലുകളുടെ മരണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്. നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റ് ഉള്‍പ്പെടെ എട്ട് പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.പ്രതി സൈജു തങ്കച്ചന്‍ അമിതവേഗത്തില്‍ വാഹനം പിന്തുടര്‍ന്നതാണ് മോഡലുകളടെ വാഹനം അപകടത്തില്‍പ്പെടാന്‍ കാരണമെന്നാണ് അന്വേഷണസംഘം പറയുന്നത്.

വാഹനം ഓടിച്ചിരുന്ന അബ്ദുള്‍ റഹ്‌മാന്‍ അമിതമായി മദ്യപിച്ചിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. റോയ് വയലാറ്റും സൈജുവും ദുരുദ്ദേശത്തോടെ ഹോട്ടലില്‍ തങ്ങാന്‍ നിര്‍ദേശിച്ചുവെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നവംബര്‍ ഒന്നിനാണ് എറണാകുളത്ത് വാഹനാപകടത്തില്‍ മിസ് കേരള 2019 അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ രാത്രി എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിന് മുന്നില്‍ അപകടത്തില്‍ പെടുകയായിരുന്നു. ഒരു ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിക്കുന്നതിനിടെ അപകടം ഉണ്ടായെന്നായിരുന്നു ആദ്യവാർത്തകൾ. പിന്നീടാണ് സംഭവത്തിന്‍റെ ചുരുളഴിയുന്നത്.