റൊമാന്റിക് മേക്കിങ് വീഡിയോ പങ്കുവച്ച് ടൊവിനോ

Share

ടൊവിനോ തോമസ് നായകനായ കള എന്ന ചിത്രം മികച്ച അഭിപ്രായങ്ങളോടെ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അതിനിടെ ചിത്രത്തിലെ ഒരു റൊമാന്റിക് രംഗത്തിന്റെ മേക്കിങ് വീഡിയോ പങ്കുവയ്ക്കുകയാണ് ടൊവിനോ. ചിത്രീകരണ സയത്ത് തൊട്ടടുത്ത് നായിക ദിവ്യാ പിള്ളയേയും കാണാം. 

സിനിമാ ചിത്രീകരണത്തിനിടെ നായകൻ ടൊവിനോ തോമസ് വയറിനുള്ളിൽ പരിക്കേറ്റ് ഐ.സി.യുവിനുള്ളിൽ കഴിഞ്ഞതിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞ സിനിമയാണ് ‘കള’. മനുഷ്യനും വന്യജീവിതവും പ്രമേയമാവുന്ന ചിത്രം രോഹിത് വി.എസ്. സംവിധാനം ചെയ്യുന്നു. ടൊവിനോയും ജൂവിസ് പ്രൊഡക്ഷനും ചേർന്നാണ് നിർമ്മാണം.

മനുഷ്യന്റെ പരിണാമത്തിലൂന്നിയ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണ്. യദു പുഷ്‍പാകരനും രോഹിതും ചേർന്ന് രചന നിർവ്വഹിക്കുന്ന ചിത്രമാണ് കള. ചിത്രത്തിൽ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ടൊവിനോയെ കൂടാതെ ലാൽ, ദിവ്യ പിള്ള, മൂർ എന്നിവരും മുഖ്യ കഥാപാത്രങ്ങൾ ചെയ്യുന്നു. ‘എടക്കാട് ബറ്റാലിയനിൽ’ ടൊവിനോയും ദിവ്യയും ഒന്നിച്ചഭിനയിച്ചിരുന്നു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടിയിൽ’ സ്കൂൾ വിദ്യാർത്ഥിയായ അമ്പോറ്റിയുടെ വേഷം കൈകാര്യം ചെയ്ത നടനാണ് സുമേഷ് മൂർ.