മഹാബലിയെ എതിരേറ്റു: തൃക്കാക്കര മഹാക്ഷേത്ര ഓണ മഹോത്സവ സമാപനം

Share

തൃക്കാക്കര മഹാക്ഷേത്രത്തിൽ ഓണം മഹോത്സവ ആഘോഷങ്ങളുടെ ഭാഗമായി സമാപന ദിനമായ ഇന്ന് തിരുവോണനാളിൽ രാവിലെ ഏഴരയ്ക്ക് മഹാബലിയെ എതിരേൽക്കുന്ന ചടങ്ങ് നടന്നു. വിശ്വാസപ്രകാരം മഹാബലിയെ ഭഗവാൻ വാമന വേഷത്തിൽ എത്തി വരവ്റ്റു ക്ഷേത്ര അങ്കണത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ചടങ്ങാണ് ഇത്.


ഓരോവർഷവും സ്വന്തം പ്രജകളെ കാണാൻ എത്തുന്ന മഹാബലിയെ ഭഗവാൻ വാമനരൂപത്തിൽ തന്നെ എത്തി സ്വീകരിച്ച ആനയിക്കുന്നു എന്നാണ് വിശ്വാസം.


ഇത് പ്രതീകാത്മകമായി വാമനരൂപത്തിൽ എത്തിയ ബാലൻ നിർവഹിച്ചു തുടർന്ന് ക്ഷേത്രാങ്കണത്തിൽ ശീവേലിയും കാഴ്ച സമർപ്പണവും നടന്നു കോവിഡ് പ്രോട്ടോകോൾ പ്രകാരമാണ് ഭക്തജനങ്ങളെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചത് ഇന്ന് വൈകുന്നേരം കൊടി ഇറങ്ങുന്നതോടെ തൃക്കാക്കര മഹാക്ഷേത്രത്തിലെ ഓണ മഹോത്സവം സമാപിക്കും.