മലയാള സിനിമയുടെ അഭിമാനമായ മമ്മൂട്ടിക്ക് വീണ്ടും ദേശിയ പുരസ്കാരം.
ഭ്രമയുഗം എന്ന സിനിമയിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെ അതീവ ഗംഭീരമാക്കിയതിനാണ് പുരസ്കാരം.
ഇത് നാലാം തവണയാണ് മമ്മൂട്ടി ദേശിയ പുരസ്കാരത്തിന് അർഹനായത്. 1989 ൽ മതിലുകൾ,1993 ൽ വിധേയൻ, പൊന്തൻമാട, 2024 ൽ നൻപകൽ നേരത്ത് മയക്കം, 2026 ഭ്രമയുഗം.
രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയുടെ ഭയപ്പെടുത്തുന്ന മേക്കപ്പും ശബ്ദവും ദേശിയ ജൂറിയെ ആകർഷിച്ചു.
മോഹൻലാലാണ് നിലവിൽ നാല് ദേശീയ പുരസ്കാരം നേടിയ മലയാള താരം.അതിനൊപ്പം മമ്മൂട്ടിയും എത്തി.
ഭ്രമയുഗം ഒരു പരീക്ഷണമായിരുന്നുവെന്നും രാഹുൽ സദാശിവനും ടീമിനുമൊപ്പം ഒരു റിസ്ക് എടുത്തതിൻ്റെ ഫലമാണ് ഈ അംഗീകാരമെന്ന് മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഇത് എൻ്റെ നാലാമത്തെ ദേശീയ പുരസ്കാരമാണ്. ഓരോ തവണയും കിട്ടുന്ന സന്തോഷം പുതിയതാണ്. കൊടുമൺ പോറ്റിയെ സ്നേഹിച്ച പ്രേക്ഷകർക്കാണ് ഈ അവാർഡ്.