ഡി.വൈ.എഫ്.ഐ യുടെ പൊതിച്ചോറിന് കടിഞ്ഞാൻ; ഇനികമ്മ്യൂണിറ്റി കിച്ചൻ

Share

ആശുപത്രി പരിസരങ്ങളിലെ സൗജന്യ ഭക്ഷണ വിതരണം കമ്മ്യൂണിറ്റി കിച്ചൻ സംവിധാനത്തിലേക്ക് മാറ്റുമെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പദ്ധതിക്ക് ആലപ്പുഴ മെഡിക്കൽ കോളേജിൽ തുടക്കമിടും.

ബാനറുകളും കൊടികളും സ്ഥാപിച്ച് ആശുപത്രി പരിസരത്ത് ഭക്ഷണം വിതരണം ചെയ്യാൻ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. കമ്മ്യൂണിറ്റി കിച്ചൻ എന്ന നിലയിൽ ഭക്ഷണം നൽകുന്നതിന് തടസമില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട് ജി. സുധാകരൻ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം. ആശുപത്രികളിലെ ഡിവൈ.എഫ്‌.ഐയുടെ പൊതിച്ചോറ് വിതരണത്തിനെ തടയിടാനാണ് പുതിയ കിച്ചൻ.ഇതിനെ ഡി.വൈ.എഫ്.ഐ എങ്ങനെ നേരിടുമെന്നതാണ് ഇനി കാണാനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *