മണ്ണിടിച്ചില്‍ മേഖല മുഖ്യമന്ത്രി സന്ദർശിച്ചു

Share

മണ്ണിടിച്ചില്‍ ദുരന്ത ബാധിത മേഖല മുഖ്യമന്ത്രി വിഡി സതീശന്‍ സന്ദർശിച്ചു.

അപകടമുണ്ടായ തുരങ്കപാതാ നിര്‍മാണ മേഖലയില്‍ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തി. രക്ഷാപ്രവര്‍ത്തനത്തിന്റെ പുരോഗതിയും നേരിട്ട് വിലയിരുത്തി.

മന്ത്രിമാരായ ടി. സിദ്ദിഖും എ.പി. അനില്‍കുമാറും ജില്ലാ കലക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന മേപ്പാടി ഗവൺമെന്റ് പോളിടെക്നിക് കോളജിലും പരുക്കേറ്റവർ ചികിത്സയിലുള്ള വിംസ് ആശുപത്രിയിലും മുഖ്യമന്ത്രി സന്ദർശനം നടത്തി. ജില്ലാ കളക്ടറേറ്റിൽ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ അവലോകനയോഗവും ചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *