“ഭംഗിയുള്ള കവർ കണ്ട് വാങ്ങല്ലേ, ഒന്ന് സൂക്ഷിച്ചാൽ മതി”

Share

ഹൈ പ്രോട്ടീൻ,100% നാച്ചുറല്‍, സീറോ “പ്രിസർവേറ്റീവ്സ്,പരസ്യം കണ്ട് സാധനങ്ങൾ വാങ്ങുന്നവർ സൂക്ഷിക്കുക. വൻകിട ബ്രാൻഡുകള്‍ക്കെതിരെ നടപടിയുമായി എഫ്‌.എസ്‌.എസ്‌.എ.ഐ
നല്ല ഭംഗിയുള്ള പാക്കറ്റിൽ നോ ആഡഡ് ഷുഗർ’, ‘100% നാച്ചുറല്‍’, ‘ഫ്രഷ് ഇതെല്ലാം കാണുമ്പോൾ വാങ്ങിത്തവർ ചുരുക്കം.

ആരോഗ്യകരമെന്ന ലേബലില്‍ നമ്മള്‍ വിശ്വസിച്ച്‌ വാങ്ങുന്ന ഇത്തരം ഉത്പന്നങ്ങളില്‍ പലതും പോഷകഗുണങ്ങളൊന്നും തന്നെയില്ലാത്ത വെറും ജങ്ക് ഫുഡുകളാണ്.

ഉത്പന്നങ്ങള്‍ ആരോഗ്യകരമാണെന്ന് വരുത്തിത്തീർക്കാൻ കമ്പനികള്‍ ഉപയോഗിക്കുന്ന ‘ഹെല്‍ത്ത് വാഷിങ്’ എന്ന വിപണന തന്ത്രത്തിന് പൂട്ടിടാൻ ഒരുങ്ങുകയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI).

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം വ്യാജ ലേബലുകള്‍ക്കെതിരെ കഴിഞ്ഞ ഒരു മാസമായി കർശന നടപടികളാണ് എഫ്‌.എസ്‌.എസ്‌.എ.ഐ സ്വീകരിച്ചുവരുന്നത്.

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഫുഡ് ലേബലുകള്‍ക്കെതിരെ നടപടി ശക്തമാക്കിയ അതോറിറ്റി എമാമി ഹെല്‍ത്തി ആൻഡ് ടേസ്റ്റി (Emami Healthy & Tasty), ഹെറിറ്റേജ് ഫുഡ്സ്, ലോട്ടെ ഇന്ത്യ, ഡിയ ഫുഡ്സ് തുടങ്ങിയ ബ്രാൻഡുകള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

100 ശതമാനം നാച്ചുറല്‍, ഫ്രഷ്, സീറോ മൈദ തുടങ്ങിയ യാതൊരു അടിസ്ഥാനവുമില്ലാത്ത മാർക്കറ്റിങ് അവകാശവാദങ്ങള്‍ ഉപയോഗിക്കുന്നത് നിർത്താൻ കമ്പനികള്‍ക്ക് നിർദേശം നല്‍കി.

ഇത്തരം അവകാശവാദങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കുകയോ അല്ലെങ്കില്‍ പാക്കേജിങ് മാറ്റുകയോ വേണമെന്നാണ് എഫ്‌.എസ്‌.എസ്‌.എ.ഐയുടെ കർശന നിലപാട്.

ഇന്ത്യയിലെ ഭക്ഷ്യവർഗീകരണ മാനദണ്ഡങ്ങളില്‍ ‘എനർജി ഡ്രിങ്ക്’ എന്നൊരു വിഭാഗം നിലവിലില്ല എന്ന് ചൂണ്ടിക്കാണിച്ച്‌ റെഡ് ബുള്‍ (Red Bull), മോണ്‍സ്റ്റർ (Monster) തുടങ്ങിയ പ്രമുഖ കമ്പനികള്‍ക്കും അതോറിറ്റി നോട്ടീസ് നല്‍കി.

ഇവ അവകാശപ്പെടുന്ന ഊർജം വർദ്ധിപ്പിക്കല്‍, ഏകാഗ്രത കൂട്ടല്‍ തുടങ്ങിയ ആരോഗ്യ അവകാശവാദങ്ങളിലും അതോറിറ്റി സംശയം ഉന്നയിച്ചിട്ടുണ്ട്.

എഫ്‌.എസ്‌.എസ്‌.എ.ഐയുടെ ഈ നടപടികളെ തുടർന്ന് പല ബ്രാൻഡുകള്‍ക്കും തങ്ങളുടെ ലേബലുകള്‍ മാറ്റേണ്ടി വന്നു.

ദി ഹോള്‍ ട്രൂത്ത് (The Whole Truth) എന്ന ബ്രാൻഡ് അവരുടെ ഉത്പന്നങ്ങളില്‍ നിന്ന് “നോ ഷുഗർ ആഡഡ്”, “നോ പ്രിസർവേറ്റീവ്സ്” എന്നീ അവകാശവാദങ്ങള്‍ നീക്കം ചെയ്തു.

സിപ്സർ (Cipzer) എന്ന കമ്പനി അവരുടെ ഉത്പന്നങ്ങളില്‍ നിന്ന് “FSSAI അപ്രൂവ്ഡ്” എന്ന വാചകം മാറ്റി.

പല ബ്രെഡ് നിർമാതാക്കളും ‘ഹോള്‍ വീറ്റ്’ (Whole wheat) എന്ന ലേബല്‍ ഉടൻ ഒഴിവാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *