ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന സി.പി.എം പ്രവർത്തകർ ജയിലിനുള്ളിൽ വി.എസ് അച്യുതാനന്ദൻ അനുസ്‌മരണം നടത്തി. സംഭവം ജയിലിനുള്ളിൽ ചർച്ചയായതോടെ അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ ഗുരുതരമായ അച്ചടക്ക ലംഘനം നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
അനുസ്മരണം സംഘടിപ്പിച്ചത് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണെന്നാണ് ആരോപണം.
കുന്നുകുഴി മുൻ കൗൺസിലറും സി.പി.എം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ ഐ.പി. ബിനുവിന്റെ നേതൃത്വത്തിലായിരുന്നു അനുസ്മരണ ചടങ്ങ് നടന്നത്.
ജയിലിനുള്ളിൽ സി.പി.എം നേതാക്കൾക്ക് വഴിവിട്ട സഹായം ലഭിക്കുന്നുണ്ടെന്ന് ആരോപണം നിലനിൽക്കെയാണ് അനുസ്മരണം.
ഇ.ഡി ആക്രമണക്കേസിൽ റിമാൻഡിൽ കഴിയുന്ന അഞ്ച്, ഏഴ് ബ്ലോക്കുകളിലെ പ്രതികളാണ് അനുസ്‌മരണത്തിൽ പങ്കെടുത്തതെന്നാണ് സൂപ്രണ്ടിൻ്റെ അന്വേഷണത്തിൽ കണ്ടെത്തിയത്.
സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ കർശന നടപടിയുണ്ടായേക്കും.