ഏകമകൻ മരിച്ചതിന്റെ ഓർമ്മകളിൽ ദമ്പതികൾ ജീവനൊടുക്കി

Share

ഏകമകൻ മരിച്ചതിന്റെ ഒന്നാം വാർഷികത്തിൽ മാതാപിതാക്കൾ ജീവനൊടുക്കി.

എറണാകുളം വൈപ്പിൻ
ഞാറയ്ക്കൽ സ്വദേശി സഞ്ജീവ് (75), ഭാര്യ സവിത (65) എന്നിവരാണ് ജീവനൊടുക്കിയത്.

ഏക മകൻ മരിച്ചതിന്റെ മനോവിഷമത്തിൽ ദമ്പതികൾ ജീവനൊടുക്കിയായിരുന്നു എന്നാണ് വിവരം.

കഴിഞ്ഞ വർഷം ആണ് മകൻ ഹൃദയാഘാതം മൂലം മരിച്ചത്. തുടർന്ന് ഇരുവരും വലിയ മാനസിക തകർന്നു.

ആ വിഷമത്തിൽ മരിച്ച് കുറച്ചുനാൾ കഴിഞ്ഞ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
ഇന്നലെ ജീവനൊടുക്കുകയായിരുന്നു.

സാമ്പത്തിക പ്രതിസന്ധി അടക്കം മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് പോലീസ് പറഞ്ഞു.