പാസ്വേഡ് മറന്നു പോയോ? വഴിയുണ്ട്

Share

പാസ്വേഡുകള്‍ മറന്നുപോകുകയോ ഫോണും കമ്പ്യൂട്ടറും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥ വരുകയോ ചെയ്താല്‍ ഗൂഗിള്‍ അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്യാന്‍ ഇനി ‘സെല്‍ഫി വീഡിയോ’ ഉപയോഗിക്കാം.

വ്യാജ ഐഡന്റിറ്റികളെയും ഡീപ്പ്ഫേക്കുകളെയും ഫലപ്രദമായി തടയുന്നതിനൊപ്പം കൂടുതല്‍ സുരക്ഷിതമായി അക്കൗണ്ട് തിരികെ ലഭിക്കുന്നതിനാണ് ഗൂഗിള്‍ ഈ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഫോണിലെ ഫേസ് ഐഡി സംവിധാനം സെറ്റ് അപ്പ് ചെയ്യുന്നത് പോലെ ക്യാമറ ഓണാക്കി നിര്‍ദേശിക്കുന്ന വശങ്ങളിലേക്ക് തല ചെരിച്ചും ഉയര്‍ത്തിയുമൊക്കെയാണ് ഗൂഗിളിന്റെ സെല്‍ഫി വീഡിയോ ഫീച്ചറില്‍ എന്റോള്‍ ചെയ്യേണ്ടത്. ഇങ്ങനെ ചെയ്തതിനു ശേഷം ഗൂഗിള്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കാതെ വരുന്ന ഘട്ടങ്ങളില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ സെല്‍ഫി വീഡിയോ എടുത്ത് ഐഡന്റിറ്റി സ്ഥിരീകരിക്കാം. ഗൂഗിള്‍ ഈ പുതിയ വീഡിയോ നേരത്തെ സേവ് ചെയ്തുവെച്ച വീഡിയോയുമായി താരതമ്യം ചെയ്താണ് ഐഡന്റിറ്റി ഉറപ്പാക്കുന്നത്.