നിയമസഭ തിരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്വം സംസ്ഥാന ഉന്നത നേതൃത്വത്തിനെന്ന് സി.പി.എം കേന്ദ്ര അവലോകന റിപ്പോർട്ട്. പാർട്ടി ഒളിപ്പിച്ചു വച്ചിരുന്ന റിപ്പോർട്ട് പുറത്തായി.
ജില്ല കമ്മിറ്റികള്‍ക്ക് പാളിച്ച പറ്റി എന്ന് ചൂണ്ടിക്കാട്ടി ഒഴിയാനാകില്ല. തിരഞ്ഞെടുപ്പിലെ വീഴ്ചകള്‍ സമയത്ത് പരിഹരിക്കുന്നതില്‍ ഉന്നത നേതൃത്വം പരാജയപ്പെട്ടു.
സ്ഥാനാർത്ഥി നിർണ്ണയം അടക്കം വീഴ്ചയുടെ ഉത്തരവാദിത്തം ഉന്നത നേതൃത്വം ഏറ്റെടുക്കണം. ശബരിമല കേസില്‍ എ. പത്മകുമാറിനെതിരെ നടപടിക്ക് കേന്ദ്ര കമ്മിറ്റി നിർദ്ദേശിച്ചിരുന്നു. സംസ്ഥാന കമ്മിറ്റി അനുസരിച്ചില്ല. പത്മകുമാർ ജയിലിലാണെന്ന കാരണം പറഞ്ഞ് നടപടി നീട്ടി വച്ചത് തിരിച്ചടിയായി.
യോഗി ആദിത്യനാഥിൻ്റെ പ്രസ്താവന അയ്യപ്പ സംഗമത്തില്‍ വായിച്ചത് പാർട്ടി നയങ്ങള്‍ക്ക് എതിരായ നടപടിയായി. കേരളത്തില്‍ രാഷ്ട്രീയ പ്രചാരണം ഫലപ്രദമായി നടത്തുന്നതില്‍ നേതൃത്വം പരാജയപ്പെട്ടു. സിപിഎം-ബിജെപി ഡീലെന്ന മുസ്ലിംലീഗിന്റെയും ജമാത്തെ ഇസ്ലാമിയുടെയും പ്രചാരണം ചെറുക്കാനായില്ല.
തളിപറമ്പിലും പയ്യന്നൂരിലും സ്ഥാനാർത്ഥി നിർണ്ണയം പാളി. ബന്ധുക്കള്‍ക്ക് സീറ്റു നൽകുന്നു എന്ന വാദം ഉയർന്നത് തിരിച്ചടിയായി. പി.എം ശ്രീ വിഷയത്തില്‍ ഉണ്ടായത് ഒഴിവാക്കേണ്ട വിവാദമാണ് കൂട്ടായ ചർച്ചയുടെ അഭാവമാണ് ഇതിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സംസ്ഥാന ഉന്നതതല നേതൃത്വം റിപ്പോർട്ടിന് വലിയ വില കല്പിച്ചില്ല. അതു കൊണ്ട് തന്നെ റിപ്പോർട്ട് പുറത്ത് കാണിക്കാതെ എവിടെയോ എടുത്തു വച്ചു.അതാണ് ഇപ്പോൾ ആരോ എടുത്ത് പുറത്തിട്ടത്.
‘