ഡി.വൈ.എഫ്.ഐക്കാരാ
ചോദിക്കുമോ,
രണ്ടേ രണ്ടു ചോദ്യങ്ങള്‍

Share

കൊച്ചി: എ.ഐ ക്യാമറ പദ്ധതിയില്‍ നിന്നു തങ്ങള്‍ പിന്‍മാറിയത് ട്രോയിസ് ഇന്‍ഫോടെക് കമ്പനിയില്‍ നിന്നുള്ള ക്യാമറകള്‍ തന്നെ വാങ്ങണമെന്ന് ഉപകരാറില്‍ ഉള്‍പ്പെട്ട പ്രസാഡിയോ കമ്പനി നിര്‍ബന്ധിച്ചതോടെയാണെന്ന് അല്‍ ഹിന്ദ് കമ്പനി. പ്രധാന കരാര്‍ നേടിയ എസ്.ആര്‍.ഐ.ടിയും ഊരാളുങ്കല്‍ ലേബര്‍ സര്‍വീസ് സൊസൈറ്റിയും ചേര്‍ന്നുള്ള സംരംഭമായ യു.എല്‍. സി.സി എന്‍.ആര്‍.ഐടിയുടെ ഡയറക്ടറായിരുന്ന വ്യക്തിയാണ് ടോയിസ് ഇന്‍ഫോ ടെക് കമ്പനിയുടെ മാനേജിങ് ഡയറക്ടറെന്നും പുറത്തുവന്ന വെളിപ്പെടുത്തലിലുണ്ട്.
ഭരണപക്ഷത്തെ നേതാവിന്റെ ബന്ധുവാണ് പ്രസാഡിയോ കമ്പനിയുടെ ഡയറക്ടര്‍ എന്നു വിശ്വസിപ്പിച്ചതായും അല്‍ ഹിന്ദ് കമ്പനി വ്യക്തമാക്കുന്നു.
ഇതു ശരിയാണെങ്കില്‍ സര്‍ക്കാര്‍ ആദ്യം ഉത്തരം പറയേണ്ടത് ഇതിനല്ലേ? പൊതുഖജനാവില്‍ നിന്നുള്ള പണം മുടക്കി വാങ്ങുന്ന ഒരു സാധനം പര്‍ച്ചേസ് ചെയ്യുന്നത് ഇങ്ങനെയാണോ?. പ്രസാഡിയോ കമ്പനിയുടെ ഡയറക്ടര്‍ ഏതു ഭരണകക്ഷി നേതാവിന്‌റെ ബന്ധുവാണ്?
പ്രധാനമന്ത്രിയോട് നൂറുചോദ്യങ്ങളുമായി അലയുന്ന ഡി.വൈ.എഫ്.ഐ രണ്ടു ചോദ്യങ്ങളെങ്കിലും മുഖ്യമന്ത്രിയോട് ചോദിക്കുമോ?