കേരള വാട്ടര്‍ അതോറിട്ടി തിരുവനന്തപുരം വണ്ടിത്തടം വാട്ടര്‍ വര്‍ക്‌സ് സെക്ഷനു കിഴിലുള്ള വെള്ളായണി ജലശുദ്ധീകരണ ശാലയില്‍ അടിയന്തര ശുചീകരണ പ്രവൃത്തികള്‍ നടത്തേണ്ടതിനാല്‍ ജൂലായ് – 28 ചൊവ്വാഴ്ച രാവിലെ 6 മുതൽ 29 ബുധനാഴ്ച രാവിലെ 6 വരെ കല്ലിയൂര്‍ , വെങ്ങാനൂര്‍, പള്ളിച്ചൽ പഞ്ചായത്തുകളിലും തിരുവനന്തപുരം നഗരസഭയില്‍ ഉള്‍പ്പെട്ട വിഴിഞ്ഞം. ഹാര്‍ബര്‍, കോവളം, വെള്ളാര്‍, പുഞ്ചക്കരി, പൂങ്കുളം, വെങ്ങാനൂര്‍, കോട്ടപ്പുറം, തിരുവല്ലം എന്നീ വാര്‍ഡുകളിലും സമീപ പ്രദേശങ്ങളിലും ജലവിതരണം തടസ്സപ്പെടും.
ഉപഭോക്താക്കള്‍ ആവശ്യമായ മുൻകരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്ന് വാട്ടര്‍ അതോറിട്ടി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04712384852, 1916(ടോൾ ഫ്രീ)