[[ കുഴി തോണ്ടുന്ന സൂപ്പർ ആശുപത്രികൾ – 2 ]]
അടുത്ത കാലത്ത് കൊല്ലത്തെ ഒരു സ്വകാര്യ മെഡിക്കൽ കോളേജിൽ ഉയർന്ന ബില്ല് കണ്ട് ഞെട്ടിയ രോഗിയുടെ കൂട്ടിരിപ്പുകാരൻ പൊട്ടിത്തെറിച്ച സംഭവം സാമൂഹിക മാധ്യമങ്ങളിലൂടെ കണ്ടതാണ്. രോഗത്തേക്കാൾ വേദനിപ്പിച്ച ആ ബില്ലിനെതിരെ അയാൾ രോഷാകുലനായപ്പോൾ ആശുപത്രിക്കാർക്ക് ഉത്തരം മുട്ടി. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഭൂരിഭാഗം സ്വകാര്യ ആശുപത്രികളിലും നടന്നു കൊണ്ടിരിക്കുന്ന കൊള്ളയുടെ നേർചിത്രം. ഇതൊക്കെ ഇവിടെ പതിവാ സാറേ.ഞങ്ങളിത് എത്രയോ കണ്ടിരിക്കുന്നു. ഈ സംഭവത്തോട് ആശുപത്രിയിലെ ഒരു ഡോക്ടറുടെ പ്രതികരണം ഇങ്ങനെയായിരുന്നു. വലിയ ബില്ല് കണ്ട് ഞെട്ടിയ ആളിൻ്റെ മാനസികാവസ്ഥ ആശുപത്രിക്കാർ അറിയുന്നുണ്ടോ?
ഭീകരനായ രോഗത്തിൽ നിന്ന് രക്ഷപ്പെടാനാണ് ആശുപത്രിയിൽ അഭയം തേടിയത്. അപ്പോൾ ആശുപത്രി തന്നെ ഭീകരനായാലോ? തകർന്ന് പോയില്ലേ. ഇങ്ങനെ ചികിച്ച് തകർന്ന് കുത്തുപാളയെടുത്തവർ വരെയുണ്ട്.
ആശുപത്രികളുടെ എണ്ണം കൂടിയതോടെ പല ആശുപത്രികളും പിടിച്ച് നിൽക്കാൻ പോരാട്ടം തന്നെ നടത്തുകയാണ്. സ്ട്രഗിൾ ഫോർ എക്സിസ്റ്റൻസ് ഒരു വശത്ത് നടക്കുമ്പോൾ മറുശത്ത് ബിൽ കൂട്ടിയിടക്കുന്നതിനുള്ള മത്സരമാണ്.ഇതിന് വലിയ സ്ട്രാറ്റജിയാണ് പ്ലാൻ ചെയ്തിരിക്കുന്നത്.
ആശുപത്രികളിലെ ചികിത്സാ കൊള്ള കേരളത്തിൽ വലിയ ചർച്ചയാണ്. പാവപ്പെട്ടവർ ചികിത്സക്ക് പോകുന്നത് കടം എടുത്തിട്ടാണ്.
*എന്തൊക്കെയാണ് “കൊള്ള” എന്ന് പറയുന്നത്?
- ബില്ലിൽ കാണുന്ന പ്രധാന പ്രശ്നങ്ങൾ
- മരുന്ന്: പുറത്ത് ₹50 ഉള്ള മരുന്ന് ആശുപത്രിയിൽ ₹500
- *ടെസ്റ്റുകൾ: ആവശ്യമില്ലാത്ത scan, blood test കൂട്ടി എഴുതുന്നത്
- *Room rent: ICU ഒരു ദിവസം ₹50,000 മുതൽ
- *Consumables: ഗ്ലൗസ്, സിറിഞ്ച്, സാനിറ്റൈസർ പോലും ബില്ലിൽ
*2. ഇൻഷുറൻസ്/തട്ടിപ്പ്
- ഇൻഷുറൻസ് ഉള്ളവരോട് കൂടുതൽ ടെസ്റ്റും നീണ്ട ചികിത്സയും പാക്കേജ് എന്ന് പറഞ്ഞ് പിന്നെ വലിയ നിരക്കുകൾ
.ഡിസ്ചാർജ് ആകുമ്പോൾ മാത്രം വലിയ ബിൽ കാണിക്കുന്നത്
*സർക്കാർ കൊള്ള കാണുന്നില്ലേ
- കരുണ ബെനവലന്റ് ഫണ്ട് സാധാരണക്കാർക്ക് സഹായം
- ഇ-ഹെൽത്ത്, ജൻ ഔഷധി. കുറഞ്ഞ വിലക്ക് മരുന്ന്
- ആരോഗ്യ വകുപ്പ് പരിശോധന. അമിത ബിൽ ഈടാക്കുന്ന ആശുപത്രികൾക്ക് നോട്ടീസ്
- നോർക്ക ഹെൽപ്പ്ലൈൻ. പ്രവാസികളുടെ കുടുംബങ്ങൾക്ക് പരാതി നൽകാം
*നമ്മൾ എന്ത് ചെയ്യണം?
- ബിൽ ചോദിച്ചു വാങ്ങുക. ഓരോ ഇനവും നോക്കണം
- വലിയ സർജറി ആണേൽ മറ്റൊരു ഡോക്ടറോട് കൂടി ചോദിക്കുക
- സർക്കാർ ആശുപത്രി, മെഡിക്കൽ കോളേജുകളിൽ പല ചികിത്സയും സൗജന്യമാണ്
*മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടൽ
ചികിത്സാ കൊള്ളയെക്കുറിച്ച് പരാതി വന്നാൽ NORKA വഴിയും ആരോഗ്യ വകുപ്പ് വഴിയും അന്വേഷണം നടക്കുന്നുണ്ട്. പ്രത്യേകിച്ച് പ്രവാസികളുടെ കുടുംബങ്ങൾക്ക് നേരെയുള്ള കൊള്ള.
*എങ്ങനെയാണ് കൊള്ള?
- ടെസ്റ്റ് കൊള്ള
- പനി ആണേലും CT, MRI, 20 തരം Blood test
- “നമുക്ക് ഒരു ഫുൾ ബോഡി ചെയ്തേക്കാം” എന്ന് പറഞ്ഞ് ₹15000-ന്റെ ബിൽ
- മരുന്ന് കൊള്ള
- പുറത്ത് ₹80-ന് കിട്ടുന്ന Antibiotic ആശുപത്രിയിൽ ₹800
- “ഞങ്ങളുടെ ഫാർമസിയിൽ നിന്ന് മാത്രം വാങ്ങണം” എന്ന് നിർബന്ധം
- റൂം കൊള്ള
- ICU: ₹40,000 – ₹1,00,000 ഒരുദിവസം
- ഗ്ലൗസ് 1 എണ്ണം ₹200, സിറിഞ്ച് ₹500 – ഇതൊക്കെ ബില്ലിൽ കാണും
- സിസ്ച്ചാർജ് ആകുന്നതിന് 2 ദിവസം മുന്നേ പറയില്ല. പെട്ടെന്ന് ₹8 ലക്ഷം അടയ്ക്കണമെന്ന് പറയും.
ബിൽ കൂടി എന്ന് പരാതിയായതോടെ രണ്ട് മൂന്ന് ദിവസം കൂടുമ്പോൾ ബിൽ തരുന്ന അവസ്ഥ.ഒരു മിയാകുമ്പോൾ ഞെട്ടുമല്ലോ. അതിനെ ലഘൂകരിക്കാൻ.
- ഇൻഷുറൻസ് ഉള്ളവരെ ടാർഗറ്റ് ചെയ്യൽ
- ഇൻഷുറൻസ് ഉണ്ടല്ലോ, കുഴപ്പമില്ല” എന്ന് പറഞ്ഞ് അനാവശ്യ ചികിത്സ.
- പാക്കേജിൽ പെടാത്ത ഇനങ്ങൾക്ക് പിന്നെ മുഴുവൻ കാശും
*എന്തുകൊണ്ട് ഇങ്ങനെ?
- കോർപ്പറേറ്റ് ആശുപത്രികൾക്ക് ലാഭം മാത്രം ലക്ഷ്യം
- നിയന്ത്രണമില്ല. ബിൽ നിശ്ചയിക്കാൻ ഒരു നിയമവുമില്ല
3.പാവപ്പെട്ടവരുടെ നിസ്സഹായത. ജീവൻ രക്ഷിക്കാൻ എന്ത് കൊടുക്കാനും തയ്യാർ
*പിന്നെ എന്ത് ചെയ്യും?
- സർക്കാർ മെഡിക്കൽ കോളേജ്. പല സർജറികളും സൗജന്യം, മരുന്നും സൗജന്യം
- കരുണ ഫണ്ട്, ആയുഷ്മാൻ. അർഹത ഉണ്ടേൽ അപേക്ഷിക്കണം
- ബിൽ ഓരോന്നും ചോദിക്കുക “ഇത് എന്തിനാ?” എന്ന് ചോദിക്കാൻ മടിക്കണ്ട
- പരാതി ആർക്ക് നൽകണം:
.ആരോഗ്യ വകുപ്പ് ടോൾ ഫ്രീ: 104
.DMO ഓഫീസ്
. മുഖ്യമന്ത്രിയുടെ പൊതുജന പരാതി സെൽ
*NORKA ഇടപെടുന്നത്
പ്രവാസികളുടെ കുടുംബങ്ങൾക്ക് നേരെ അമിത ബിൽ ഈടാക്കുന്ന ആശുപത്രികൾക്ക് നേരെ NORKA വഴി പരാതി കൊടുക്കാം. മുഖ്യമന്ത്രിയുടെ ഓഫീസും ഇത് ഗൗരവമായി എടുക്കുന്നുണ്ട്.
അതുപത്രികളിൽ പോകുമ്പോൾ ഒരു ബന്ധുവിനെ കൂടെ കൂട്ടുന്നത് നല്ലതാ. ഒറ്റക്ക് പോയാൽ പേടിപ്പിച്ച് ബിൽ അടപ്പിക്കും.
*ആശുപത്രികൾ തമ്മിലുള്ള മത്സരം തന്നെയാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം
രോഗിയെ സുഖപ്പെടുത്താനുള്ള മത്സരമല്ല. ആരാ കൂടുതൽ കാശ് ഉണ്ടാക്കുന്നത് എന്നുള്ള മത്സരമാണ്.
*എങ്ങനെയാണ് ഈ “മത്സരം” നടക്കുന്നത്?
*1. കെട്ടിടവും മെഷീനും മത്സരം
- “ഞങ്ങളുടെ കയ്യിൽ ഏറ്റവും പുതിയ MRI ഉണ്ട്”
- “5 സ്റ്റാർ ഹോട്ടൽ പോലത്തെ റൂം”
- അതിന്റെ ചെലവ് മുഴുവൻ ബില്ലിൽ രോഗിയുടെ തലയിൽ
*2. ഡോക്ടർമാരെ വാങ്ങുന്ന മത്സരം
- വലിയ ഡോക്ടർമാർക്ക് കോടികൾ കൊടുത്ത് കൊണ്ടുവരുന്നു
- “ഡോ. XYZ ഇവിടെ മാത്രം ഉണ്ട്” എന്ന് പരസ്യം
- അതിന്റെ കമ്മിഷനും ബില്ലിൽ കയറും
*3. ടെസ്റ്റും സർജറിയും കൂട്ടുന്ന മത്സരം
- ഒരു ആശുപത്രി 10 ടെസ്റ്റ് ചെയ്താൽ അടുത്തത് 15 എണ്ണം ചെയ്യും
- “ഞങ്ങളുടെ success rate 99%” എന്ന് പറഞ്ഞ് അനാവശ്യ സർജറി
- Target കൊടുത്തിട്ടുണ്ട് ഡോക്ടർമാർക്ക് പോലും
*4. പരസ്യത്തിന്റെ മത്സരം
- TV, ഫേസ്ബുക്ക്, ബസ് സ്റ്റാൻഡ് മുഴുവൻ ബോർഡ്
- Free checkup camp എന്ന് പറഞ്ഞ് കൂട്ടി കൊണ്ടുപോയി ബിൽ കൊടുക്കും
*ഇതിന്റെ ഇര ആരാ?
.നമ്മളും നമ്മുടെ അച്ഛനും അമ്മയും
മത്സരം കാരണം ചെലവ് കൂടി. ആ ചെലവ് നികത്താൻ ബിൽ കൂട്ടി. ബിൽ കൂട്ടാൻ വേറെ വഴി ഇല്ലാത്തോണ്ട് അനാവശ്യ ചികിത്സ.
- പരിഹാരം എന്ത്?
*1. സർക്കാർ ചെയ്യേണ്ടത്
- എല്ലാ ടെസ്റ്റിനും മരുന്നിനും rate നിശ്ചയിക്കണം
- ആശുപത്രികളിൽ CAG ഓഡിറ്റ്
- കള്ള പരസ്യം കൊടുക്കുന്നവരെ പിടിക്കണം
*2. നമ്മൾ ചെയ്യേണ്ടത്
- ചോദ്യം ചോദിക്കുക. “ഇത് ആവശ്യമാണോ?” “വേറെ വില കുറഞ്ഞ മരുന്ന് ഇല്ലേ?”
*3. മുഖ്യമന്ത്രിയുടെ ഓഫീസ്
ചികിത്സാ കൊള്ളയെ കുറിച്ച് നിരവധി പരാതി വന്നതുകൊണ്ടാണ് ഇപ്പോൾ ആരോഗ്യ വകുപ്പ് inspection കർശനമാക്കി.
- വേണ്ടത് നല്ല മത്സരം
ആരാ വേഗം സുഖപ്പെടുത്തുന്നത്, ആരാ കുറഞ്ഞ ചെലവിൽ ചികിത്സിക്കുന്നത് എന്നുള്ള മത്സരം ആണ് വേണ്ടത്.
ഇപ്പോഴത്തെ മത്സരം “ആരാ കൂടുതൽ കൊള്ളയടിക്കുന്നത്” എന്നുള്ളതാണ്.
വലിയ കെട്ടിടങ്ങളും വലിയ പരസ്യങ്ങളും രോഗികളെ ആകർഷിക്കുന്നതിൻ്റെ പ്രധാന ഘടകങ്ങളാണ്.പരസ്യം കണ്ട് ചെന്ന് കഴിയുമ്പോഴാണ് ബില്ലിലൂടെ ചതിയുടെ ഇഞ്ചക്ഷൻ അറിയുന്നത്.
കൊല്ലത്ത് പുതുതായി തുടങ്ങുന്ന ആശുപത്രിയുടെ ഒരു പരസ്യം പ്രധാന കേന്ദ്രത്തിൽ വച്ചിട്ടുണ്ട്. മലയാളത്തിലെ ഒരു പ്രശസ്ത നടിയുടെ പടം വച്ച് അവർ പറയുന്നതാണ് പരസ്യം. അതിലെ വരികൾ ഇങ്ങനെ: “ഞാൻ എൻ്റെ പ്രസവം ആഘോഷമാക്കിയത് ഈ ആശുപത്രിയിലൂടെ”.
(തട്ടിപ്പിൻ്റെ കാണാക്കഥകൾ നാളെ)