തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കല്‍ കോളേജിന് ‘കെ കരുണാകരൻ മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ്’ എന്ന് നാമകരണം ചെയ്ത് സംസ്ഥാന സർക്കാർ ഉത്തരവിറക്കി.
കെ.കരുണാകരൻ കേരളത്തില്‍ നാല് തവണ മുഖ്യമന്ത്രി, തിരുവനന്തപുരം എം.പിയും എം.എല്‍.എയും ആയിരുന്നു. ഈ കാരണങ്ങളാല്‍ പേര് നല്‍കുന്നത് ഉചിതമായിരിക്കുമെന്ന് നിർദ്ദേശം വന്നതിനാലാണ് പേര് നല്‍കിയതെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.
രണ്ടാമത്തെ മെഡിക്കല്‍ കോളേജിന്റെ നടപടികള്‍ മുന്നോട്ടു പോകുന്നു. ഒന്ന് രണ്ട് എന്ന് പറയുന്നതിനേക്കാള്‍ ഒരു പേര് നല്‍കുകയാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് അനുമതി ലഭ്യമാക്കണമെന്നും ഈ അദ്ധ്യയനവർഷം തന്നെ പ്രവേശനം നടത്താനുള്ള ഇടപെടല്‍ ഉണ്ടാകണമെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.