കുഞ്ഞിനെ ബക്കറ്റിൽ മുക്കിക്കൊന്നു 

Share

കൊച്ചി: ഒന്നര വയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. കൊച്ചി നഗരത്തിലെ ഹോട്ടലില്‍ വച്ചാണ് സംഭവം നടന്നത്. സംഭവത്തില്‍ കുഞ്ഞിന്റെ മുത്തശ്ശിയുടെ കാമുകൻ  പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഹോട്ടല്‍മുറിയില്‍ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിലിട്ട് മുക്കിക്കൊന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍.

പുലര്‍ച്ചെ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. ശനിയാഴ്ച വൈകിട്ടാണ് കുഞ്ഞിന്റെ മുത്തശ്ശിയും സുഹൃത്തും കലൂരിലെ ഹോട്ടലില്‍ മുറിയെടുത്തത്.

ഇവര്‍ക്കൊപ്പം മറ്റൊരു കുഞ്ഞും ഉണ്ടായിരുന്നു. ദമ്പതിമാരാണെന്ന് പറഞ്ഞാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തതെന്നാണ് ജീവനക്കാര്‍ പറയുന്നത്.