ഉക്രെെയിനിൽ കപ്പൽ ആക്രമണം: ഒരു മലയാളി അടക്കം 10 മരണം

Share

യുക്രെയ്ന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു മലയാളിയടക്കം 10 നാവികര്‍ കൊല്ലപ്പെട്ടു

കാസർകോട് വെള്ളരിക്കുണ്ട് എകെജി നഗർ സ്വദേശി അഖില്‍ ജോയൻ (26) ആണ് മരിച്ചത്.

യുക്രെയ്നിലെ ഒഡേസ തീരത്ത് വെച്ചാണ് “ഗോള്‍ഡൻ ലിയോ” എന്ന ചരക്ക് കപ്പലിന് നേരെ റഷ്യൻ സേന ആക്രമണം നടത്തിയത്. ഭക്ഷ്യധാന്യങ്ങള്‍ കയറ്റിയ കപ്പലിലുണ്ടായിരുന്ന 17 ജീവനക്കാരില്‍ 10 പേരാണ് കൊല്ലപ്പെട്ടത്.

ഇന്ത്യൻ, സിറിയൻ നാവികരാണ് കപ്പലിലുണ്ടായിരുന്നത്.ആക്രമണത്തില്‍ 8 പേരെ യുക്രെയ്ൻ നാവിക സേന രക്ഷപ്പെടുത്തി. യുക്രെയ്ൻ സ്വദേശിയായ പൈലറ്റും മരിച്ചു.

ജൂലായ് 20ന് ശേഷം കരിങ്കടലില്‍ ആക്രമിക്കപ്പെടുന്ന ഏഴാമത്തെ കപ്പലാണ് ഗോള്‍ഡൻ ലിയോ.അഖിലിന്റെ മരണവിവരം കുടുംബത്തെ ഇന്ത്യൻ എംബസി അറിയിച്ചു.

വിദേശത്ത് ജോലിക്ക് പോയി വർഷങ്ങള്‍ക്ക് ശേഷമാണ് അഖില്‍ കപ്പല്‍ ജോലിയില്‍ പ്രവേശിച്ചത്.

സമീപ ദിവസങ്ങളില്‍ യുക്രെയ്ൻ റഷ്യൻ നഗരങ്ങള്‍ക്ക് നേരെ ശക്തമായ ആക്രമണങ്ങള്‍ നടത്തിയതിന് പിന്നാലെയാണ് കരിങ്കടലില്‍ റഷ്യയുടെ തിരിച്ചടി. വ്യാപാര കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം വർദ്ധിച്ചത് ആഗോളതലത്തില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.

വിദേശകാര്യ മന്ത്രാലയം സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. യുദ്ധമേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും എം.ഇ.എ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പ്

ഉക്രൈൻ കപ്പൽ ആക്രമണത്തിൽ ഒരു മലയാളി കൊല്ലപ്പെട്ടുവെന്ന വാർത്തയുടെ പശ്ചാത്തലത്തിൽ റഷ്യൻ കോൺസുലേറ്റുമായും ഇന്ത്യൻ വിദേശകാര്യ
മന്ത്രാലയവുമായും ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ നോർക്കയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *