ഉക്രെെയിനിൽ കപ്പൽ ആക്രമണം: ഒരു മലയാളി അടക്കം 5 മരണം

Share

ഉക്രൈനിൽ ഗോൾഡൻ ലിയോ ഒ ഡേസ തീരത്ത് കപ്പലിന് നേരെ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ 4 ഇന്ത്യക്കാർ ഉൾപ്പെടെ 5 പേർ കൊല്ലപ്പെട്ടു. ഇതിൽ ഒരാൾ മലയാളിയാണ്.
കപ്പലിൽ 17 പേരുണ്ടായിരുന്നു. ഇന്ത്യ, സിറിയ, ഉക്രെയിൻ എന്നിവരാണ് ക്രൂവിലുണ്ടായിരുന്നത്.8 പേരെ രക്ഷപ്പെടുത്തി. 5 പേരെ കണ്ടെത്താനുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പ്

ഉക്രൈൻ കപ്പൽ ആക്രമണത്തിൽ ഒരു മലയാളി കൊല്ലപ്പെട്ടുവെന്ന വാർത്തയുടെ പശ്ചാത്തലത്തിൽ റഷ്യൻ കോൺസുലേറ്റുമായും ഇന്ത്യൻ വിദേശകാര്യ
മന്ത്രാലയവുമായും ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാൻ നോർക്കയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *