ഇ.ഡി ആക്രമണം:7 പ്രതികളുടെ ജാമ്യപേക്ഷ തള്ളി

Share

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇ.ഡിയെ ആക്രമിച്ച കേസിലെ ഏഴ് സി.പി.എം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ്. കോടതി തള്ളി.

കേസില്‍ 10 പ്രതികളുടെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു.

സി.പി.എം പ്രവർത്തകരായ ശ്രീജിത്ത്, ദിനീത്, അമല്‍, ഷൈജു സലിം, അനില്‍കുമാർ, നിഷാദ്, ദിനകർ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

പ്രതികള്‍ 50 ദിവസത്തിലധികമായി ജയിലില്‍ തുടരുകയാണെന്നും വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയെങ്കിലും അന്വേഷണസംഘത്തിന് തക്കതായ തെളിവുകള്‍ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

പ്രതികള്‍ക്ക് ഇപ്പോള്‍ ജാമ്യം അനുവദിക്കുന്നത് തുടരന്വേഷണത്തെ ബാധിക്കുമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടർ എ. സന്തോഷ് കുമാറും ഔദ്യോഗിക കൃത്യനിർവഹണത്തിനായി എത്തിയ കേന്ദ്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് വളരെ ഗൗരവകരമായ കുറ്റകൃത്യമായി കാണണമെന്ന് ഇഡിയുടെ അഭിഭാഷകനും വാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *