സംസ്ഥാനത്തെ രാത്രികാല വെറ്ററിനറി സേവനങ്ങള്‍ക്ക് വാഹനം നല്‍കും: ജെ.ചിഞ്ചു റാണി

Share

മലയാലപ്പുഴ: രാത്രികാല വെറ്ററിനറി സേവനങ്ങള്‍ നല്‍കുന്നതിന് എല്ലാം ബ്ലോക്കിലും വാഹനം അനുവദിക്കുമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. മലയാലപ്പുഴ ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്ഷീരസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഗുണനിലവാരമുള്ള കാലിത്തീറ്റ ലഭ്യമാക്കാന്‍ വേണ്ട പ്രത്യേക നിയമം നടപ്പാക്കുമെന്നും ക്ഷീര കര്‍ഷകരെ സഹായിക്കുന്നതിന് ആവശ്യമായ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുമെന്നും മന്ത്രി ഉറപ്പുനൽകി. പഞ്ചായത്തുകളില്‍ പശു ഗ്രാമം പദ്ധതി നടപ്പാക്കുകയും ഇതിലൂടെ പാല്‍ ഉത്പാദനത്തില്‍ സംസ്ഥാനത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കുകയുമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തുടനീളം വെറ്ററിനറി സേവനങ്ങൾക്ക് വാഹനങ്ങളുടെ കുറവ് കൊണ്ട് ധാരാളം പ്രശ്നസങ്ങൾ ഉണ്ടാകുന്നുണ്ടെന്നും അവ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.