തിരുവനന്തപുരം: കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ ഒഴിവുള്ള വോളിബോൾ, ഫുട്ബോൾ, നെറ്റ്ബോൾ പരിശീലകർ, ജിം ട്രെയിനർ എന്നീ തസ്തികകളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.
അംഗീകൃത സർവകലാശാല ബിരുദം, ബന്ധപ്പെട്ട കായിക ഇനത്തിൽ എൻ.ഐ.എസ്. ഡിപ്ലോമ, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് പരിശീലകർക്കു വേണ്ട യോഗ്യതകൾ. ജിം ട്രെയിനർ തസ്തികയിൽ പ്ലസ് ടു പാസായവരും സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നും ഫിറ്റ്നെസ് ട്രെയിനിംഗിൽ ആറാഴ്ച്ചത്തെ സർട്ടിഫിക്കറ്റ് കോഴ്സ് അല്ലെങ്കിൽ ഫിറ്റ്നെസ് ട്രെയിനിംഗിൽ അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ഡിപ്ലോമയുള്ളവരും രജിസ്റ്റർ ചെയ്ത ജിമ്മിൽ ട്രെയിനറായി അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷകർക്ക് 2023 ജനുവരി ഒന്നിനു 40 വയസ് കവിയാൻ പാടില്ല. ജൂൺ 20നു രാവിലെ 11ന് കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.