കല, കായികം, സാഹിത്യം, ശാസ്ത്രം. സാമൂഹികം പരിസ്ഥിതി സംരക്ഷണം, ഐ ടി മേഖല , കൃഷി, മാലിന്യ സംസ്കരണം, ജീവകാരുണ്യ പ്രവർത്തനം ക്രാഫ്റ്റ്, ശില്പനിർമാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന ആറ് വയസ്സിനും 18 വയസ്സിനും ഇടയിൽ പ്രായ മുള്ള കുട്ടികളെ (ഭിന്ന ശേഷിക്കാരായ കുട്ടികൾ ഉൾപ്പെടെ) കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ “ഉജ്ജ്വല ബാല്യം പുരസ്ക്കാരം -2022″നൽകുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഇത്തരം മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് നിശ്ചിത മാതൃകയിൽ അപേക്ഷിക്കാം. 25,000 രൂപയും സർട്ടിഫിക്കറ്റും ട്രോഫിയും അടങ്ങുന്നതാണ് പുരസ്കാരം കേന്ദ്ര സർക്കാരിന്റെ ” നാഷണൽ ചൈൽഡ് – അവാർഡ് ഫോർ ന എക്സ്പ്ഷണൽ അച്ചീവ്മെന്റ് ” കരസ്ഥമാക്കിയ കുട്ടികൾ ഈ അവാർഡിന് അപേക്ഷിക്കുവാൻ അർഹരല്ല. 2022 ജനുവരി ഒന്ന് മുതൽ 2022 ഡിസംബർ 31 വരെയുള്ള കാലയളവിലെ പ്രാഗത്ഭ്യം തെളിയിച്ച കുട്ടികളെയാണ് അവാർഡിന് പരിഗണിക്കുക. 2023 സെപ്റ്റംബർ 10 ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് അയ്യന്തോൾ കളക്ട്രേറ്റ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ ഓഫീസുമായി ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക്: 0487 2364445