ട്രെയിനിങ് കോ-ഓര്‍ഡിനേറ്റര്‍ കരാർ നിയമനം: ഇപ്പോൾ അപേക്ഷിക്കാം

Share

കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ ഫുഡ് പ്രോസസിങ് ട്രെയിനിങ് സെന്ററിലേക്ക് ട്രെയിനിങ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തുന്നു. ഫുഡ് ടെക്‌നോളജി/ ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ ഒന്നാം ക്ലാസ്/ ഉയര്‍ന്ന രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദവും മോഡേണ്‍ ഫുഡ് പ്രോസസിങ് രംഗത്ത് രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രസ്‌തുത തസ്‌തികയിൽ പ്രതിമാസ വേതനം 25000 രൂപയാണ്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ചവരെയും പരിഗണിക്കുന്നതാണ്. അപേക്ഷകൾക്കുള്ള അവസാന തീയതി ജനുവരി 23. വിശദവിവരങ്ങളും അപേക്ഷാ ഫോമും www.supplycokerala.com, www.cfrdkerala.in വെബ്‌സൈറ്റുകളില്‍ ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 0468-2961144.