തിരുവനന്തപുരം: ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി 2023- 25 പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഉള്‍നാടന്‍ മത്സ്യ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും സുസ്ഥിര മത്സ്യ ഉത്പാദനം ഉറപ്പാക്കുന്നതിനുമായി വിവിധ ശാസ്ത്രീയ മത്സ്യകൃഷി പദ്ധതികളിലേക്കാണ് അപേക്ഷിക്കാന്‍ അവസരം. അര്‍ധ ഊര്‍ജിത തിലാപ്പിയ, ആസാംവാള, വരാല്‍ കൃഷി, തനത് മത്സ്യങ്ങളുടെ അര്‍ധ ഊര്‍ജ്ജിത കൃഷി, ശാസ്ത്രീയ കാര്‍പ്പ് കൃഷി, ഒരു നെല്ലും ഒരു മീനും, പടുതാകുളങ്ങളിലെ ആസാംവാള, വരാല്‍, അനബാസ്/ തനത് മത്സ്യകൃഷികള്‍, റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (തിലാപ്പിയ, വരാല്‍, അനബാസ്), ബയോഫ്ളോക്, കൂടുകളിലെ മത്സ്യകൃഷി (തിലാപ്പിയ, കരിമീന്‍), ചിപ്പി, മുരിങ്ങ കൃഷി, ഓരുജല മത്സ്യകൃഷി (പൂമീന്‍/ കരിമീന്‍), ഓരുജല ചെമ്മീന്‍ കൃഷി എന്നിവയാണ് പദ്ധതികള്‍.
താല്പര്യമുള്ളവർ ജൂലൈ 10നകം വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളും സമീപത്തെ മത്സ്യഭവന്‍ ഓഫീസിലോ ജില്ലാ ഫിഷറീസ് ഓഫീസിലോ ജില്ലാ പഞ്ചായത്തിലെ മത്സ്യകര്‍ഷക വികസന ഏജന്‍സിയിലോ സമര്‍പ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: 0474-2795545, 2792850.