ബാർട്ടൺഹിൽ എൻജിനിയറിങ് കോളജിൽ താത്കാലിക ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം

Share

തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ.എൻജിനിയറിങ് കോളജിലെ വിവിധ വിഭാഗങ്ങളിൽ കരാറടിസ്ഥാനത്തിൽ ക്ലർക്ക് കം അക്കൗണ്ടന്റ്/ ഓഫീസ് അറ്റൻഡന്റ്/ വാച്ച്മാൻ എന്നീ തസ്കികകളിലെ ഒഴിവുകളിൽ താത്കാലിക നിയമനം നടത്തുന്നു. ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ ബി.കോം ആൻഡ് ടാലി, കമ്പ്യൂട്ടർ പരിജ്ഞാനം, ടൈപ്പിങ് സ്കിൽ, അക്കൗണ്ടിങ് മേഖലയിലുള്ള പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യതകൾ. 40 വയസിൽ താഴെയുള്ള ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. ഈ തസ്‌തികയിൽ അഭുമുഖം ജൂൺ 24 ന് കോളേജിൽ നടക്കും.

ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാനാവുക. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ഇതേ മേഖലയിൽ പ്രവൃത്തിപരിചയം ഉള്ളവർക്കും ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്കും മുൻഗണന ഉണ്ടായിരിക്കും.അപേക്ഷകന്റെ പ്രായം 40 വയസ് കവിയരുത്. ഈ തസ്‌തികയിൽ ജൂൺ 25നാണ് അഭിമുഖം നടക്കുക.

വാച്ച്മാൻ തസ്തികയിൽ ഏഴാം ക്ലാസ് വിജയിച്ച മലയാളം എഴുതാനും വായിക്കാനുമുള്ള പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. ഇതേ മേഖലയിൽ പ്രവൃത്തിപരിചയം ഉള്ളവർക്കും ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്കും മുൻഗണന ലഭിക്കും. അപേക്ഷകന്റെ പ്രായം 40 വയസ് കവിയരുത്. ഈ തസ്‌തികയിൽ അഭിമുഖം ജൂൺ 24 ന് നടക്കും. അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ജൂൺ 20 മുതൽ 22 വരെ http://www.gecbh.ac.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക്: 0471-2300484.