നിരവധി തസ്‌തികകളിൽ താൽക്കാലിക നിയമനം: അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 6 വരെ

Share

ട്രിഡ വഴി നടപ്പിലാക്കുന്ന നഗര സൗന്ദര്യവൽക്കരണ പദ്ധതി പ്രവർത്തനങ്ങൾക്കായി നിരവധി തസ്തികകളിൽ താൽക്കാലിക നിയമനം. ഇൻഫ്രാസ്ട്രക്ച്ചർ സ്പെഷ്യലിസ്റ്റ്, ക്ലർക്ക്, കമ്പ്യൂട്ടർ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് / മെസഞ്ചർ തസ്തികകളിലേക്കാണ് താൽകാലിക നിയമനം നടത്തുന്നത്. വിദ്യാഭ്യാസ യോഗ്യത, ശമ്പളം, അപേക്ഷാഫാറം തുടങ്ങിയ വിവരങ്ങൾക്ക് ട്രിഡ www.trida.kerala.gov.in എന്ന വെബ്സൈറ്റ് വഴി ലഭിക്കുന്നതാണ്. കൂടാതെ പ്രവൃത്തി ദിവസങ്ങളിൽ തിരുവനന്തപുരം വഴുതക്കാടുള്ള ട്രിഡ ഓഫീസിൽ നിന്നും നേരിട്ടറിയാവുന്നതാണ്.ഈ തസ്തികകളിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2024 ജൂലൈ 6 വൈകിട്ട് അഞ്ചു വരെയാണ്.

കൂടുതൽ വിവരങ്ങൾക്ക്: 0471–2722748, 0471-2722238, 0471-2723177