ഹൈടെക് സർക്കാർ സ്കൂളുകളിൽ ഇനിമുതൽ ഹൈടെക് ടീച്ചർമാരും

Share

തിരുവനന്തപുരം: സ്‌കൂളുകളിൽ വിവര സാങ്കേതികാധിഷ്‌ഠിത അധ്യാപനം കൂടുതൽ മികവുറ്റതാക്കാൻ ഇനിമുതൽ ‘ടെക്കി ടീച്ചർ’മാർ എത്തും. നിലവിലെ പഠന-പഠനയിതര പ്രവർത്തനങ്ങൾ ഹൈടെക് ഉപകരണങ്ങളുടെ സഹായത്തോടെ ഉപയോഗിക്കാൻ അധ്യാപകരെ പ്രാപ്‌തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമഗ്രശിക്ഷ കേരള ഈ പദ്ധതി നടപ്പിലാക്കുന്നത്. ഏകദേശം 13 കോടി രൂപ ചിലവ് വരുന്ന ഈ പദ്ധതിയിലൂടെ പൊതുവിദ്യാലയങ്ങളിലെ എല്ലാ അധ്യാപകർക്കും വിദഗ്‌ധ പരിശീലനം നൽകും.

ആദ്യഘട്ടത്തിൽ പ്രൈമറി, സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി തലത്തിലെ ഐടി കോ–- ഓർഡിനേറ്റർമാർക്കാണ് പരിശീലനം നൽകുന്നത്. കൊല്ലം, എറണാകുളം, കോഴിക്കോട്‌ സോണുകളിൽ റസിഡൻഷ്യൽ പരിശീലനം ആരംഭിച്ചു.

ഐടി വിദ്യാഭ്യാസ സമീപനം, ഹൈടെക് ഉപകരണങ്ങളുടെ ഉപയോഗവും പരിപാലനവും, ഡിജിറ്റൽ പാഠഭാഗങ്ങൾ വികസിപ്പിക്കൽ, ഐടി മേഖലയിലെ നവീന സാങ്കേതികത്വം, ഡെലിവറി മോഡ് – മോണിറ്ററിങ്ങിലും ഹോം പ്രവർത്തനങ്ങളിലും സാങ്കേതികവിദ്യയുടെ ഡിജിറ്റൽ ഉപയോഗം തുടങ്ങി ആധുനിക ഡിജിറ്റൽ സാങ്കേതികതയിൽ ഊന്നിണ് പരിശീലനം ആരംഭിച്ചത്.