ഉദ്യോഗാർത്ഥികൾക്ക് എസ്ബിഐ-യിൽ അവസരം: അപേക്ഷകൾക്കുള്ള അവസാന തീയതി ഒക്ടോബർ 12

Share

ന്യൂ ഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രൊബേഷണറി ഓഫീസർ തസ്തികയിൽ 1673 ഒഴിവുകൾ. ബിരുദധാരികളായിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് എസ്ബിഐ-യുടെ ഔദ്യോഗിക വെബ്സൈറ്റായ https://sbi.co.in/ -ൽ ഒക്ടോബർ 12 ന് മുൻപായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഉദ്യോഗാർത്ഥികൾ അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യത ഉള്ളവരായിരിക്കണം. ബിരുദത്തിന്റെ അവസാന വർഷ/സെമസ്റ്ററിലുള്ളവർക്കും, അഭിമുഖത്തിന് വിളിക്കുന്ന സമയത്ത് (2022 ഡിസംബർ 31) അതിനുമുമ്പോ, ബിരുദ പരീക്ഷ പാസായതിന്റെ തെളിവ് ഹാജരാക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി താൽക്കാലികമായി അപേക്ഷിക്കാം. 21നും 30 നും ഇടയിലാണ് ഉദ്യോ​ഗാർത്ഥികളുടെ പ്രായപരിധി.

പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, സൈക്കോമെട്രിക് ടെസ്റ്റ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായിട്ടാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തുക. പരീക്ഷ, സിലബസ്, തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ജനറൽ/ EWS/ OBC ഉദ്യോഗാർത്ഥികൾക്ക് 750 രൂപയാണ് അപേക്ഷ ഫീസ്. SC/ ST/ PwBD ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ഫീസില്ല.