സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്കാരം : അപേക്ഷകൾ സമർപ്പിക്കുവാനുള്ള അവസാന തീയതി ജൂലൈ 25

Share

തിരുവനന്തപുരം: സംസ്ഥാന യുവജന ക്ഷേമ ബോർഡ് 2022 – ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരത്തിന് നിശ്ചിത ഫോറത്തിൽ നോമിനേഷൻ ക്ഷണിച്ചു. വ്യക്തിഗത പുരസ്കാരത്തിനായി അതാത് മേഖകളിലെ 18 – നും 40 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങളെയാണ് നോമിനേറ്റ് ചെയ്യേണ്ടത്.

സാമൂഹ്യപ്രവർത്തനം, മാധ്യമപ്രവർത്തനം (പ്രിന്റ് മീഡിയ), മാധ്യമ പ്രവർത്തനം ദൃശ്യമാധ്യമം), കല, സാഹിത്യം, കായികം (വനിത), കായികം (പുരുഷൻ), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രാഫി എന്നീ മേഖലകളിൽ നിന്നും മികച്ച ഓരോ വ്യക്തിക്കുവീതം ആകെ 10 പേർക്കാണ് പുരസ്കാരങ്ങൾ നൽകുന്നത്. പുരസ്കാരത്തിനായി സ്വയം അപേക്ഷ സമർപ്പിക്കാൻ കഴിയില്ല. അതത് മേഖലകളുമായി ബന്ധപ്പെട്ട ഏതൊരാൾക്കും മറ്റൊരാളെ നോമിനേറ്റ് ചെയ്യാവുന്നതാണ്.

പുരസ്കാരത്തിന് അർഹരാകുന്നവർക്ക് 50,000 രൂപയും പ്രശസ്തി പ്രതവും നൽകുന്നു. കൂടാതെ സംസ്ഥാന യുവജന ക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത് യുവാ, അവളിടം ക്ലബ്ബുകളിൽ നിന്നും അവാർഡിനായി അപേക്ഷ ക്ഷണിച്ചു. ഒരോ ജില്ലാതലത്തിൽ നിന്നും തെരഞ്ഞെടുത്ത മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പ്രതവും പുരസ്കാരവും നൽകുന്നു. ജില്ലാതലത്തിൽ അവാർഡിന് അർഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാനതലത്തിലെ അവാർഡിനായി പരിഗണിക്കുന്നത്. സംസ്ഥാന അവാർഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും പ്രശസ്തി പത്രവും, പുരസ്കാരവും നൽകുന്നതാണ്.

അപേക്ഷകൾ സമർപ്പിക്കുവാനുള്ള അവസാന തീയതി ജൂലൈ 25, മാർഗ്ഗനിദ്ദേശങ്ങളും അപേക്ഷ ഫോറവും അതത് ജില്ലാ യുവജന കേന്ദ്രങ്ങളിലും സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ വെബ് സൈറ്റിലും (www.ksywb.kerala.gov.in) ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് : 0484 2428071