സംസ്ഥാന സ്കൂൾ കലോത്സവം: എക്സിബിഷൻ സംഘടിപ്പിക്കും

Share

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ എക്സിബിഷൻ സംഘടിപ്പിക്കുന്നു. ജനുവരി 3 മുതൽ 7 വരെ സാമൂതിരി ഗ്രൗണ്ടിലാണ് എക്സിബിഷൻ നടക്കുക.

കല, സാഹിത്യം, ചിത്രകല, കൃഷി, പരിസ്ഥിതി തുടങ്ങിയവക്ക് അനുയോജ്യമായ സ്ഥാപനങ്ങളെയാണ് എക്സിബിഷൻ കമ്മിറ്റി പ്രദർശനത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിലെ ചിത്രകലാ അധ്യാപകരുടെയും ഭിന്നശേഷി വിദ്യാർത്ഥികളുടെയും സ്റ്റാളുകൾ പ്രദർശന വേദിയിൽ ഒരുക്കും. പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചായിരിക്കും പ്രദർശനം.

ശുചിത്വ മിഷൻ, ടൂറിസം, റീജിയണൽ സയൻസ് സെന്റർ, അനേർട്ട്, നാറ്റ്പാക്, കേരഫെഡ്, വനം വകുപ്പ്, എസ് എസ് കെ, ഖാദി, ഹരിത കേരളം, സി ജി സി സി, എൻ എസ് എസ്, വിമുക്തി, എം വി ഡി, പി ആർ ഡി, കെ എസ് ഇ ബി, ബാംബു മിഷൻ, മിൽമ, കുടുംബശ്രീ, കേരള കലാമണ്ഡലം, എൻ സി സി, കിഫ്ബി, ചലച്ചിത്ര വികസന കോർപ്പറേഷൻ, സുഗന്ധവിള ഗവേഷണ കേന്ദ്രം തുടങ്ങി വിവിധ സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ പ്രദർശനത്തിന് ഒരുക്കും.

ടൂറിസം വകുപ്പിന്റെ കാരവൻ, ടൂറിസത്തിന്റെ ഭാഗമായ ഫുഡ് സ്റ്റാളുകൾ, റീജണൽ സയൻസ് സെന്റർ, കിഫ്ബി തുടങ്ങിയവയുടെ പ്രദർശന വാഹനങ്ങളും ജില്ലകളുടെ വർക്ക്‌ എക്സ്പീരിയൻസിന്റെ സ്റ്റാളുകളും ഉണ്ടാകും.