2023 ലെ സ്റ്റെനോഗ്രാഫർ ഗ്രേഡ് ‘സി’, ‘ഡി’ പരീക്ഷകളുടെ നെഗറ്റീവ് മാർക്കിംഗ് സ്കീം സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി) ഭേദഗതി ചെയ്തു. പുതിയ നിയമം അനുസരിച്ച് പരീക്ഷയിലെ ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് വീതം കുറയ്ക്കും.
കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയായതിനാൽ ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്കിന്റെ നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കുമെന്നാണ് എസ്‌എസ്‌സി അറിയിച്ചത്. ഓരോ തെറ്റായ ഉത്തരത്തിനും ചോദ്യത്തിന് അനുവദിച്ച മാർക്കിന്റെ മൂന്നിലൊന്നിന് തുല്യമായ നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കുമെന്നായിരുന്നു മുൻ നിയമം.
പരീക്ഷയിൽ മൂന്ന് വിഷയങ്ങളാണുള്ളത്. ജനറൽ ഇന്റലിജൻസ് & റീസണിംഗ്, ജനറൽ അവയർനസ് എന്നീ വിഷയങ്ങളിൽ 50 ചോദ്യങ്ങളാണുള്ളത്. ഓരോ വിഷയത്തിനും പരമാവധി 50 മാർക്ക് വീതമാണുള്ളത്. ഓരോ ചോദ്യത്തിനും ഒരു മാർക്ക് ആണെങ്കിൽ, മുൻ നിയമങ്ങൾ അനുസരിച്ച്, 0.33 മാർക്ക് കുറയ്ക്കണം, അത് ഇപ്പോൾ 0.25 ആണ്.