ന്യൂ ഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രൊബേഷണറി ഓഫീസർ തസ്തികയിൽ 1673 ഒഴിവുകൾ. ബിരുദധാരികളായിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് എസ്ബിഐ-യുടെ ഔദ്യോഗിക വെബ്സൈറ്റായ https://sbi.co.in/ -ൽ ഒക്ടോബർ 12 ന് മുൻപായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഉദ്യോഗാർത്ഥികൾ അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യത ഉള്ളവരായിരിക്കണം. ബിരുദത്തിന്റെ അവസാന വർഷ/സെമസ്റ്ററിലുള്ളവർക്കും, അഭിമുഖത്തിന് വിളിക്കുന്ന സമയത്ത് (2022 ഡിസംബർ 31) അതിനുമുമ്പോ, ബിരുദ പരീക്ഷ പാസായതിന്റെ തെളിവ് ഹാജരാക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി താൽക്കാലികമായി അപേക്ഷിക്കാം. 21നും 30 നും ഇടയിലാണ് ഉദ്യോഗാർത്ഥികളുടെ പ്രായപരിധി.
പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, സൈക്കോമെട്രിക് ടെസ്റ്റ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായിട്ടാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തുക. പരീക്ഷ, സിലബസ്, തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. ജനറൽ/ EWS/ OBC ഉദ്യോഗാർത്ഥികൾക്ക് 750 രൂപയാണ് അപേക്ഷ ഫീസ്. SC/ ST/ PwBD ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ ഫീസില്ല.