ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു; പത്ത് പേർക്ക് പരുക്ക്

Share

പത്തനംതിട്ട ളാഹയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് പത്ത് പേർക്ക് പരുക്കേറ്റു. തമിഴ്‌നാട്ടിൽ നിന്നുള്ള തീർഥാടകരാണ് ബസിലുണ്ടായിരുന്നത്. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് അകടം നടന്നത്. 

15 പേർ വാഹനത്തിലുണ്ടായിരുന്നു. ഇതിൽ 10 പേർക്കാണ് പരുക്കേറ്റത്.

മൂന്ന് പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ഏഴ് പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.