ജിയോ ലാപ്ടോപ്പ് പുറത്തിറങ്ങി: ദീപാവലിമുതൽ പൊതുജനങ്ങൾക്ക് ലഭ്യമാകും.

Share

ന്യൂ ഡൽഹി: ഇന്ത്യയിലെ വലിയ മൊബൈൽ കമ്പനികളിലൊന്നായ റിലയൻസ് ജിയോ സ്‌നാപ്ഡ്രാഗൺ 665, 11.6 ഇഞ്ച് നെറ്റ്‌ബുക്ക് എന്ന ലാപ്‍ടോപ്പ് പുറത്തിറക്കി. ആദ്യമായാണ് റിലയൻസ് ജിയോ ഒരു ലാപ്‍ടോപ്പ് പുറത്തിറക്കുന്നത്. 19,500 രൂപ വില വരുന്ന ലാപ്‌ടോപ്പ് ഇപ്പോൾ സർക്കാർ ഇ-മാർക്കറ്റ്പ്ലേസ് (ജിഇഎം) പോർട്ടലിൽ ലഭ്യമാണ്.

ജിഇഎം പോർട്ടൽ വഴി സർക്കാർ വകുപ്പുകൾക്ക് മാത്രമാണ് നിലവിൽ ലാപ്‍ടോപ്പ് വൻഹാൻ കഴിയുകയുള്ളു. ദീപാവലിക്ക് ശേഷം പൊതുജനങ്ങൾക്കും ഇത് ലഭ്യമാക്കുമെന്നാണ് റിപോറ്റുകൾ പറയുന്നത്. ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ (IMC) 2022 ആറാം പതിപ്പിൽ ജിയോബുക്ക് ഇതിനകം തന്നെ പ്രദർശിപ്പിച്ചിട്ടുണ്ട്.

റിലയൻസ് ജിയോ സ്‌നാപ്ഡ്രാഗൺ 665 11.6 ഇഞ്ച് നെറ്റ്‌ബുക്ക് ലാപ്‌ടോപ്പ് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 ഒക്ടാ-കോർ പ്രോസസറിലാണ് പ്രവര്‍ത്തിക്കുന്നത്. 2GB LPDDR4X റാമുള്ള ഈ ലാപ്‍ടോപ്പിൽ 32 ജിബി ഇഎംഎംസി സ്റ്റോറേജുണ്ട് . 11.6 ഇഞ്ച് HD LED ബാക്ക്‌ലിറ്റ് ആന്റി-ഗ്ലെയർ ഡിസ്‌പ്ലേയും 1366×768 പിക്‌സൽ റെസല്യൂഷനുള്ള നോൺ-ടച്ച് സ്‌ക്രീനും ലാപ്‍ടോപ്പിന്റെ മാറ്റ് കൂട്ടുന്നു. കൂടാതെ നിരവധി പ്രത്യേകതകൾ ജിയോ ലാപ്‍ടോപ്പിനുണ്ട്.

.