ട്രാൻസ്ജെൻഡർ സെല്ലിൽ പ്രോജക്ട് അസിസ്റ്റന്റ് നിയമനം: അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 6

Share

സാമൂഹ്യ നീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ട്രാൻസ്ജെൻഡർ സെല്ലിൽ നിലവിലുള്ള പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം ലഭിക്കുന്നതിന് യോഗ്യരായ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. 2024 ജനുവരി 1ന് 20 വയസ് പൂർത്തീകരിക്കേണ്ടതും 40 വയസ് കവിയാൻ പാടില്ലാത്തതുമാണ്. പ്രതിമാസ വേതനം 19,950 രൂപ. ഒരു വർഷത്തേക്കാണ് കരാർ നിയമനം. ഉദ്യോഗാർഥികൾ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽ ഉൾപ്പെട്ടവരായിരിക്കണം. ട്രാൻസ്മെൻ വിഭാഗത്തിനും പ്രവർത്തി പരിചയം ഉള്ളവർക്കും മുൻഗണന ലഭിക്കുന്നതാണ്.

താൽപര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം ജൂൺ 20 മുതൽ ജൂലൈ 6 വരെ സാമൂഹ്യനീതി ഡയറക്ടറേറ്റ്, അഞ്ചാംനില, വികാസ് ഭവൻ, പി.എം.ജി, തിരുവനന്തപുരം എന്ന വിലാസത്തിൽ സാമൂഹ്യനീതി ഡയറക്ടർക്ക് അപേക്ഷ സമർപ്പിക്കണം.

കരാർ നിയമനം ലഭിക്കുന്ന ഉദ്യോഗാർഥികൾ നിർദ്ദിഷ്ട എഗ്രിമെന്റിന്റെ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിക്കേണ്ടതാണ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ സാമൂഹ്യനീതി വകുപ്പിന്റെ http://swd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 6.