പ്രധാനമന്ത്രി മത്സ്യസംപാദ യോജന പദ്ധതിയില്‍ ആറാട്ടുപുഴ മത്സ്യഗ്രാമത്തില്‍ ആധുനിക മത്സ്യഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഐസ് ബോക്‌സ്, അലങ്കാര മത്സ്യവിത്തുല്‍പാദന യൂണിറ്റ് (മുന്‍പരിചയവും താല്‍പര്യവും ഉള്ളവര്‍ക്ക് മുന്‍ഗണന), സോളാര്‍ ഡ്രയര്‍ (മത്സ്യത്തൊഴിലാളി വനിത ഗ്രൂപ്പുകള്‍ക്ക്) എന്നിവ വിതരണം ചെയ്യുന്നു. 1, 15, 16, 17, 18 വാര്‍ഡുകളില്‍ നിന്നുള്ള മത്സ്യ അനുബന്ധ തൊഴിലാളികളികൾക്കാണ് ഈ അവസരം. താല്‍പ്പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷകള്‍, ആറാട്ടുപുഴ മത്സ്യഗ്രാമത്തില്‍ താമസിക്കുന്നവരെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രുവരി മാസം 19 നു മുമ്പ് ആറാട്ടുപുഴ മത്സ്യഭവന്‍ ഓഫീസില്‍ ബന്ധപ്പെടണം.
കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0477 2251103.