പൊക്കാളി മേഖലയിലെ പ്രശ്നങ്ങൾ ചർച്ചചെയ്ത് സമഗ്രമായ പദ്ധതി ആവിഷ്കരിക്കുന്നതിന് കൃഷിവകുപ്പിന്റെയും പൊക്കാളി വികസന ഏജൻസിയുടെയും നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിക്കുന്നു. ഫെബ്രുവരി 25ന് രാവിലെ 10ന് കുഴുപ്പിള്ളി സഹകരണനിലയം ഹാളിൽ നടക്കുന്ന ഏകദിന ശില്പശാല കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.
പരിപാടിയിൽ കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. എറണാകുളം, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലെ പൊക്കാളി മേഖലയിലെ എംഎൽഎമാരും ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും. ശില്പശാലയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടകസമിതി രൂപീകരിച്ചിട്ടുണ്ട്